സാഹിത്യവേദിയിൽ ജി വിശ്വനാഥൻ കവിതകൾ

ഞായറാഴ്ച ഡിസംബർ 2 ന് വൈകീട്ട് 6 മണിക്ക് നടക്കുന്ന സാഹിത്യ സംവാദത്തിലായിരിക്കും ജി വിശ്വനാഥൻ കവിതകൾ അവതരിപ്പിക്കുന്നത്.

0
മുംബൈ സാഹിത്യവേദിയുടെ ഡിസംബർ മാസത്തിലെ ചർച്ചയെ ധന്യമാക്കുന്നത് ജി വിശ്വനാഥന്റെ കവിതകൾ ആയിരിക്കും. ഞായറാഴ്ച ഡിസംബർ 2 ന് വൈകീട്ട് 6 മണിക്ക് നടക്കുന്ന സാഹിത്യ സംവാദത്തിലായിരിക്കും സാഹിത്യകാരൻ ജി വിശ്വനാഥൻ കവിതകൾ അവതരിപ്പിക്കുന്നത്.
അഞ്ചു പതിറ്റാണ്ടു പിന്നിടുന്ന സാഹിത്യവേദിയുടെ ഇപ്പോഴത്തെ കൺവീനർ പ്രശസ്ത കഥാകാരൻ സി പി കൃഷ്ണകുമാറാണ് . ഓരോ മാസത്തെയും ആദ്യ ഞായറാഴ്ചയിൽ മുടക്കമില്ലാതെ തുടരുന്ന സാഹിത്യ ചര്‍ച്ചക്ക് നല്ല സ്വീകാര്യതയാണ് മുംബൈയിലെ എഴുത്തുകാർക്കിടയിൽ ലഭിക്കുന്നത്.
സാഹിത്യ സര്‍ഗാസ്വാദനം മാത്രം ലക്ഷ്യമാക്കി സ്വതന്ത്രമായി പ്രവർത്തിക്കുന്ന വേദി മാസം തോറും സംഘടിപ്പിക്കുന്ന ചര്‍ച്ചാ യോഗങ്ങള്‍ ശ്രദ്ധേയമാണ്. കവിയരങ്ങും കഥയരങ്ങുമെല്ലാം മുംബൈ മലയാളികൾക്ക് അപരിചിതമായിരുന്ന കാലത്താണ്‌ സാഹിത്യവേദി 1968-ലെ ആദ്യവാര്‍ഷികത്തിന്‌ കാവ്യസന്ധ്യ സംഘടിപ്പിച്ചത്‌. യോഗത്തില്‍ പങ്കെടുത്ത ഏതാണ്ട്‌ എണ്‍പതോളം പേര്‍ സ്വന്തം കവിതകള്‍ അവതരിപ്പിക്കുക മാത്രമല്ല കവിതകളെയെല്ലാം അവലോകനം ചെയ്താണ് മടങ്ങിയത്.

ഒരു പറ്റം അക്ഷര സ്നേഹികൾ തുടക്കമിട്ട വച്ച സമാനതകളില്ലാത്ത ഈ സംരംഭം പ്രത്യേക ചട്ടക്കൂടുകളൊന്നുമില്ലാതെയാണ് ഇപ്പോഴും തുടരുന്നത്.

DATE : 2 DECEMBER 2018  TIME 6 P.M.
VENUE: KERALA SAMAJAM, MATUNGA


മനുഷ്യ സ്നേഹത്തിന്റെ ഉണർത്തുപാട്ടായി ഇപ്റ്റയുടെ സ്നേഹോത്സവം
മാതൃഭാഷയെ ആഘോഷമാക്കി പഠനോത്സവം; പരീക്ഷ രീതിയെ പ്രകീർത്തിച്ച് രക്ഷിതാക്കളും കുട്ടികളും
കവിതക്കൊരു ദിവസവുമായി മുംബൈ സാഹിത്യവേദി

LEAVE A REPLY

Please enter your comment!
Please enter your name here