ആവേശമായി ഏഴാം മലയാളോത്സവം; കേന്ദ്രതല മത്സരങ്ങൾ ജനുവരിയിൽ

0
കല്യാൺ – ഡോംബിവില്ലി മേഖലയിലെ ഏഴാം മലയാളോത്സവം നവംബർ 24, 25 തിയ്യതികളിൽ ഡോംബിവില്ലി വെസ്റ്റിലെ കുമ്പർഘാൻ പാഡ മോഡൽ ഇംഗ്ലീഷ് സ്കൂളിൽ നടന്നു. 24 ന് വൈകീട്ട് സ്റ്റേജിതര മത്സരങ്ങളും 25 ന് സ്റ്റേജ് മത്സരങ്ങളുമാണ് നടന്നത്. 25 ന് കാലത്ത് 10 മണിക്ക് നടന്ന ചടങ്ങിൽ മലയാള ഭാഷാ പ്രചാരണ സംഘം പ്രസിഡണ്ട് റീന സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. രക്ഷാധികാരി ഡോ.ഉമ്മൻ ഡേവിഡ്, ചെയർപേഴ്സൺ ശ്രീമതി. പ്രസന്ന ഉണ്ണികൃഷ്ണൻ, കൺവീനർ സുനീപ്, മേഖലയിലെ സമാജം – സംഘടന പ്രതിനിധികൾ എന്നിവർ സന്നിഹിതരായി.
ലണ്ടനിലെ എൻ ആർ ഐ വെൽഫയർ അസോസിയേഷന്റെ മഹാത്മാ ഗാന്ധി പുരസ്‌കാരം നേടിയ ഡോ ഉമ്മൻ ഡേവിഡിനെ മലയാള ഭാഷാ പ്രചാരണ സംഘം ജന.സെക്രട്ടറി ജീവൻരാജ് ആദരിച്ചു.
നാല് വേദികളിലായി നടന്ന വിവിധ കലാമത്സരങ്ങളിലും ശ്രദ്ധേയമായ പങ്കാളിത്തവും നിറഞ്ഞ സദസ്സും കാണപ്പെട്ടു. പ്രായത്തിന്റെ അടിസ്ഥാനത്തിൽ 5 ഗ്രൂപ്പുകളായി തിരിച്ചുനടത്തിയ മത്സരങ്ങളിൽ ഒരേ കുടുംബത്തിൽ നിന്ന് തന്നെയുള്ള വ്യത്യസ്ത പ്രായക്കാരുടെ പങ്കാളിത്തമാണ് മലയാളോത്സവ മത്സരങ്ങളുടെ ആകർഷണം. മലയാളോത്സവത്തിന്റെ ഭാഗമായി നവംബർ 18ന് ചിത്രരചനാ മത്സരങ്ങൾ മേഖലയിലെ 5 കേന്ദ്രങ്ങളിൽ വച്ച് നടത്തപ്പെട്ടു. കേരളത്തിലെ സ്കൂൾ-കോളേജ് യുവജനോത്സവങ്ങളുടെ ആവേശവും ആഹ്ലാദവും നിറഞ്ഞുനിന്ന മത്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടി കല്യാൺ മേഖല ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ഡോംബിവില്ലി വെസ്റ്റ് രണ്ടാം സ്ഥാനത്തെത്തി.
മേഖലാ മത്സരങ്ങളുടെ തുടർച്ചയായി നടക്കുന്ന കേന്ദ്രതല മത്സരങ്ങൾ 2019 ജനുവരി 13, ഞായറാഴ്ച, ചെമ്പൂർ ആദർശ് വിദ്യാലയത്തിൽ നടക്കുന്നതാണ്.
Tune in AMCHI MUMBAI for the highlights of the event.

Subscribe & enable Bell icon for regular update

www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv

ഭാഷയുടെ മാഹാത്മ്യത്തിൽ അഭിമാനം കൊള്ളുന്ന മലയാളികളെയാണ് മുംബൈയിൽ കാണാൻ കഴിഞ്ഞതെന്ന് പ്രശസ്ത സംവിധായകൻ കമൽ
മലയാണ്മയുടെ ഹൃദയം തൊട്ട നാടക കളരിക്ക് ഡോംബിവ്‌ലിയിൽ സമാപനമായി

LEAVE A REPLY

Please enter your comment!
Please enter your name here