സുമനസുകൾ കൈത്താങ്ങായി; മഹേഷിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും

നന്മ നഷ്ടപ്പെടാത്ത മനസുകൾ സമൂഹത്തിൽ അവശേഷിക്കുന്നുണ്ടെന്നതിന്റെ മറ്റൊരു തെളിവായി മാറി സമയോചിതമായ സഹായഹസ്തങ്ങൾ

0
അകാലത്തിൽ മരണമടഞ്ഞ മഹേഷിൻറെ ഭൗതിക ശരീരം ഇന്ന് ജന്മനാടായ തിരുവല്ലയിലേക്ക് കൊണ്ട് പോകും. മുംബൈ സെവൻ ഹിൽസ് ആശുപത്രിയിൽ ഡെങ്കി പനിക്ക് ചികിത്സയിലായിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണവിവരമറിഞ്ഞാണ് മഹേഷിന്റെ ഇളയ സഹോദരൻ രാകേഷ് മുംബൈയിലെത്തിയത്. എന്നാൽ ആശുപത്രിയിലെ ചികിത്സ ചിലവും മൃതദേഹം നാട്ടിലേക്ക് എത്തിക്കുവാനുള്ള ഭാരിച്ച ചിലവും വഹിക്കാൻ കഴിയാതെ വന്നതോടെയാണ് സഹായം തേടിയത്.
മൃതദേഹം എംബാം ചെയ്യുവാനുള്ള നടപടികൾ സാകിനാക്കയിലുള്ള സാമൂഹിക പ്രവർത്തകനായ പവിത്രൻ കണ്ണോത്തിന്റെ സഹായത്തോടെ പൂർത്തീകരിച്ചു. തുടർന്ന് ഭൗതിക ശരീരം നാട്ടിലെത്തിക്കാനുള്ള ചെലവും ആശുപത്രി ബിൽ തുടങ്ങിയ ചിലവുകളും പൻവേൽ മലയാളി സമാജം വഹിച്ചു. കൂടാതെ ഐരോളിയിലെ രാജേഷ് അഡ്മിൻ ആയിട്ടുള്ള മുംബൈ മലയാളി എന്ന വാട്ട്സപ്പ് ഗ്രൂപ്പിലൂടെയും നിരവധി സുമനുസകൾ സഹായവുമായി മുന്നോട്ടു വന്നു.
നന്മ നഷ്ടപ്പെടാത്ത മനസുകൾ സമൂഹത്തിൽ അവശേഷിക്കുന്നുണ്ടെന്നതിന്റെ മറ്റൊരു തെളിവായി മാറി സമയോചിതമായ സഹായഹസ്തങ്ങൾ. ഇത്തരം സന്ദർഭങ്ങളിൽ ഉണർന്ന് പ്രവർത്തിക്കുന്ന ഇവരെല്ലാമാണ്  നാളെയുടെ പ്രതീക്ഷകൾ.
(മുകളിലെ ചിത്രത്തിൽ സാമൂഹിക പ്രവർത്തകൻ പവിത്രനും മരണപ്പെട്ട മഹേഷിന്റെ സഹോദരൻ രാകേഷും എംബാം നടക്കുന്ന ആശുപത്രിയുടെ മുന്നിൽ )
Donations collected by Panvel Malayali Samajam members and  Mumbai Malayali Whatsapp group members

 

മലയാളി യുവാവിന്റെ ആകസ്മിക മരണം; സഹായം തേടി സഹോദരൻ മുംബൈയിൽ

LEAVE A REPLY

Please enter your comment!
Please enter your name here