അച്ഛൻ തുടക്കമിട്ട ഗാനമേള തനിക്കിന്ന് പാരയായെന്ന് പ്രശസ്ത സംവിധായകൻ അലക്സ് പോൾ

കേരളത്തിന് പുറത്തു ഇതാദ്യമായാണ് സംഗീത ചികിത്സയുമായി അലക്സ് പോൾ മുംബൈയിലെത്തുന്നത്.

0
കേരളത്തിൽ ഗാനമേളക്ക് തുടക്കമിടുന്നത് തന്റെ വീട്ടിൽ നിന്നാണെന്നും എഴുപത് വർഷം മുൻപ് അച്ഛൻ എ എം പോൾ തുടങ്ങി വച്ച ഗാനമേളയാണ് ഇന്ന് താൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും നർമ്മത്തിൽ പൊതിഞ്ഞു അലക്സ് പോൾ പറഞ്ഞു.
മുംബൈയിൽ മ്യൂസിക് തെറാപ്പിയുമായി എത്തിയതായിരുന്നു നിർമ്മാതാവും നടനും സംവിധായകനുമായ ലാലിന്റെ (സിദ്ദിഖ് ലാൽ) സഹോദരൻ കൂടിയായ അലക്സ് പോൾ.
കേരളത്തിൽ കീർത്തനങ്ങൾ അരങ്ങു വാണിരുന്ന കാലത്താണ് കൂടുതൽ ജനകീയമായ ഗാനമേളയെന്ന ആശയവുമായി തന്റെ അച്ഛൻ മുന്നോട്ടു വന്നതെന്നാണ് അലക്സ് പറയുന്നത്. കീർത്തനങ്ങൾ ക്ഷേത്രങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്നത് കൊണ്ട് ക്രിസ്ത്യാനികൾക്ക് അവസരം ലഭിച്ചിരുന്നില്ലെന്നും ഇതിനെ മറി കടക്കാനായിരുന്നു സിനിമാ ഗാനങ്ങൾ കോർത്തിണക്കിയ മേള എന്ന നിലയിൽ ഗാനമേളയുമായി അച്ഛനെത്തിയതെന്നും അലക്സ് പോൾ ഓർത്തെടുത്തു. അന്നൊക്കെ ഗാനമേളയുടെ പരിശീലനമെല്ലാം നടന്നിരുന്നത് തന്റെ വീട്ടിൽ വച്ചായിരുന്നുവെന്നും അലക്സ് വ്യക്തമാക്കി.

സിനിമാ ഗാനങ്ങൾക്ക് ഈണം പകർന്ന് ചതിക്കാത്ത ചന്തു മുതൽ ക്ലാസ്സ്മേറ്റും, ചട്ടമ്പി നാടും കിംഗ് ലയറും വരെ തൊട്ടതെല്ലാം പൊന്നാക്കിയ സംഗീത മന്ത്രികനാണ് അലക്സ് പോൾ.

സിനിമാ സംഗീതത്തിൽ നിന്നും വ്യതിചലിച്ചു ശുദ്ധ സംഗീതത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തി മനുഷ്യ മനസ്സിന് ഉണർവും ശരീരത്തിന് ഉന്മേഷവും പകർന്നാടുവാനുള്ള ഉദ്യമത്തിലാണ് ഈ കൊച്ചിക്കാരനിപ്പോൾ. സിനിമാ ഗാനങ്ങളിൽ നിന്നും ലഭിക്കാത്ത ഒരു അനുഭൂതി തനിക്കിപ്പോൾ ലഭിക്കുന്നുണ്ടെന്നും അലക്സ് അവകാശപ്പെടുന്നു. പക്ഷെ സിനിമാക്കാരനായത് കൊണ്ട് എല്ലാവരും തന്നിൽ നിന്നും പ്രതീക്ഷിക്കുന്നത് ഗാനമേളയാണെന്നും മ്യൂസിക് തെറാപ്പിയുടെ ഗുണങ്ങൾ പലർക്കും അറിയാത്തതാണ് ഇതിനു കാരണമെന്നും അലക്സ് പോൾ വിശദീകരിച്ചു. ഗാനമേളകൾ നൽകുന്ന സന്തോഷം നൈമിഷികമാണെന്നും, മ്യൂസിക് തെറാപ്പി ശരീരത്തിന്റെ താളക്രമങ്ങളെ ചിട്ടപ്പെടുത്തി ആനന്ദം പകർന്നാടുന്ന സംഗീത വിദ്യയാണെന്നും അലക്സ് അഭിപ്രായപ്പെട്ടു. സിനിമാ ഗാനങ്ങൾക്ക് ഈണം പകർന്ന് ചതിക്കാത്ത ചന്തു മുതൽ ക്ലാസ്സ്മേറ്റും, ചട്ടമ്പി നാടും കിംഗ് ലയറും വരെ തൊട്ടതെല്ലാം പൊന്നാക്കിയ സംഗീത മന്ത്രികനാണ് അലക്സ് പോൾ.
കേരളത്തിന് പുറത്തു ഇതാദ്യമായാണ് സംഗീത ചികിത്സയുമായി അലക്സ് പോൾ മുംബൈയിലെത്തുന്നത്. നഗരത്തിൽ ഓഎൻജിസി മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഗോരേഗാവിലും, ദാദർ മാർത്തോമാ ഇടവകയുടെ നേതൃത്വത്തിൽ ഹോളി റെഡിമർ പള്ളിയിലുമായി രണ്ടിടങ്ങളിലാണ് മ്യൂസിക് തെറാപ്പി നടത്തിയത്.

Watch highlights of the event in Amchi Mumbai

on Sunday @ 7.30 am in Kairali TV

Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv


നൃത്ത ശിൽപ്പത്തിന്റെ നവ്യാനുഭവം (Watch Video)
കേരളപ്പിറവിയും കാർട്ടൂൺ ശതാബ്ദി ആഘോഷവുമായി എയ്മയുടെ ‘കോക്കനട്ടൂൺസ്’

LEAVE A REPLY

Please enter your comment!
Please enter your name here