അന്താരാഷ്ട്ര നൃത്ത മത്സരത്തിൽ വിജയകിരീടവുമായി ഡോംബിവ്‌ലി വിദ്യാർഥികൾ

ദുബായ് അന്താരാഷ്ട്ര നൃത്ത മത്സരത്തിലാണ് മലയാളിയായ അങ്കിത് കൈവള അടക്കമുള്ള ഡോംബിവ്‌ലി വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം നേടിയത്

0
ഹാർട് ലാൻഡ് ഇന്റർനാഷണൽ സ്കൂൾ ദുബായിൽ പതന്യാസ് എന്റർടൈൻമെന്റ് നേതൃത്വം നൽകിയ അന്താരാഷ്ട്ര നൃത്ത മത്സരത്തിൽ മുംബൈ ഉപനഗരമായ ഡോംബിവ്‌ലിയിലെ പേസ്‌മേക്കർ ഡാൻസ് അക്കാഡമിയിലെ യോഗേഷ് പട്കറും വിദ്യാർത്ഥികളും ഒന്നാം സ്ഥാനം നേടി . ഇന്ത്യ, ആഫ്രിക്ക , കൊറിയ , ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമായി 750 മത്സരാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു . ട്രോഫിയും 3 ലക്ഷം രൂപയുമാണ് സമ്മാനം. സുധാചന്ദ്രനും, മെൽവിൻ ലൂയിസും വിധി കർത്താക്കളായിരുന്നു.
യോഗേഷ് പട്കറുടെ നേതൃത്യത്തിൽ അരങ്ങേറിയവർ കാശ്മീരാ ബോയർ, രാജ് ചവാൻ, അനുജ് യാദവ്, സിദ്ധേഷ് കർക്കര, ദേവശ്രീ മഹാദിക്, ദിശ ചൗധരി, രശ്‌മിതാ ചിത്രേ, മിനി ഷാ, ആസ്മി ഷാ, ശ്ലോക് കദം, മിഹിർ ചൗധരി, അങ്കിത് കൈവള, ഹർഷൽ ഷെട്ടി, സാനിക സൗദെകർ, നിഷ്ട്ട ബോയർ എന്നിവർ ആയിരുന്നു.
ഇതിൽ ഏക മലയാളിയായ അങ്കിത് കൈവള മോഡൽ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. ഡോംബിവ്‌ലി വെസ്റ്റിൽ ജയ് ഓം ശിവാലയ ഹൗസിങ്ങ് സൊസൈറ്റിയിൽ താമസിക്കുന്ന ലാലി രമേഷ്, രമേഷ് കൈവള ദമ്പതികളുടെ മകനാണ്.

 

Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv


എയ്മ മെഗാ ഷോയ്ക്ക് തിളക്കമേകാൻ ബിഗ് ബിയും
മലയാള നാടക ഗാനങ്ങൾ കോർത്തിണക്കി മധുരിക്കും ഓർമ്മകളുമായി ഗോൾഡൻ വോയ്‌സ് മത്സരവേദി ഒരുങ്ങുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here