വനിതാ ദിനത്തെ ക്രിയാത്മകമായി ആഘോഷിച്ചു മധ്യ റെയിൽവേ

മുംബൈ പുണെ റൂട്ടിൽ ഓടുന്ന ഡെക്കാൻ ക്യൂൻ തീവണ്ടിയിലാണ് റെയിൽവേ അധികൃതർ സ്ത്രീകളെ നിയോഗിച്ചു ഇത്തവണത്തെ വനിതാ ദിനം ആഘോഷമാക്കിയത്.

0

മധ്യ റയിൽവെയുടെ ചരിത്രത്തിൽ ആദ്യമായാണ് ദീർഘ ദൂര തീവണ്ടി സർവീസിന്റെ പൂർണമായ നിയന്ത്രണ ചുമതല സ്ത്രീകളെ ഏൽപ്പിക്കുന്നത്. മുംബൈ പുണെ റൂട്ടിൽ ഓടുന്ന ഡെക്കാൻ ക്യൂൻ തീവണ്ടിയിലാണ് റെയിൽവേ അധികൃതർ സ്ത്രീകളെ നിയോഗിച്ചു ഇത്തവണത്തെ വനിതാ ദിനം ആഘോഷമാക്കിയത്. മോട്ടോര്‍വുമണ്‍ സുരേഖ യാദവിനായിരുന്നു എൻജിൻ റൂമിന്റെ ചുമതല. കൂടാതെ ടിക്കറ്റ് പരിശോധകരും ആര്‍.പി.എഫുകാരുമെല്ലാം വനിതകളായിരുന്നു.


ലോണാവാല, ഖണ്ടാല തുടങ്ങിയ മലഞ്ചരുവിലൂടേയും തുരങ്കങ്ങളിലൂടേയുമുള്ള തീവണ്ടി യാത്രയും നിയന്ത്രണവും വളരെ ക്ലേശകരമാണെന്നാണ് നിയന്ത്രണ ചുമതലയുണ്ടായിരുന്ന സുരേഖ യാദവ് പറയുന്നത്. എൺപതുകളുടെ അവസാനത്തിൽ അസിസ്റ്റന്റ് ഡ്രൈവറായിട്ടായിരുന്നു സുരേഖ ജോലിക്ക് കയറിയത്. പിന്നീട് 1996 ല്‍ ഗുഡ്‌സ് ട്രെയിനില്‍ ഡ്രൈവറായും ജോലി ചെയ്ത സുരേഖയ്ക്ക് 2000- ല്‍ മോട്ടോര്‍ വുമണായി ജോലിക്കയറ്റം ലഭിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം വനിതാ ദിനത്തില്‍ മധ്യറെയില്‍വെ സി.എസ്.ടി.എം. സ്റ്റേഷനില്‍ നിന്നും പനവേലിലേക്ക് ലേഡീസ് സ്‌പെഷ്യല്‍ സര്‍വീസ് നടത്തിയിരുന്നു. മധ്യ റെയിൽവേയിലെ മാട്ടുംഗ സ്റ്റേഷനില്‍ എല്ലാ തസ്തികളിലും വനിതാ ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്.

ഞാനും ‘ആമി’ കണ്ടു
ഖലീഫയായി വിസ്മയിപ്പിക്കുന്ന പകർന്നാട്ടവുമായി നെടുമുടി വേണു

LEAVE A REPLY

Please enter your comment!
Please enter your name here