കനക നർത്തന പുരസ്‌കാര നിറവിൽ മുംബൈയുടെ സ്വന്തം കഥകളി ആചാര്യൻ

ഗുരു കലാശ്രീ കലാമണ്ഡലം സി. ഗോപാലകൃഷ്ണന് നളന്ദ ഡാന്‍സ് റിസര്‍ച്ച് സെന്ററിന്റെ പ്രഥമ പുരസ്‌കാരം

0
മുംബൈയിലെ കലാസ്ഥാപനങ്ങളില്‍ പ്രഥമ സ്ഥാനത്തു നില്‍ക്കുന്ന നളന്ദ ഡാന്‍സ് റിസര്‍ച്ച് സെന്ന്‍‍റിറെ ആദ്യ പുരസ്‌കാരമായ ‘കനക നര്‍ത്തന പുരസ്കരം ഗുരു കലാശ്രീ കലാമണ്ഡലം സി. ഗോപാലകൃഷ്ണന്. കഥകളി വിഭാഗത്തിലാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. നാലു പതിറ്റാണ്ടായി കഥകളിയുടെ പ്രചരണാര്‍ത്ഥം കഥകളി അവതരിപ്പിക്കുകയും, സംഘടിപ്പിക്കുകയും, പഠിപ്പിക്കുകയും ചെയ്ത് കഥകളിയെ സ്വന്തം ജീവശ്വാസമായി കണ്ട ഗുരുവര്യനാണ് ഗോപാലകൃഷ്ണന്‍. സുനിൽ ഖോത്താരിയുടെ സാന്നിധ്യത്തിൽ പത്മ ഭൂഷൺ ഡോ കനക റെലെയും പത്മ ശേഖർ സെൻ ചേർന്നാണ് പുരസ്‌കാരം സമ്മാനിച്ചത്.

കഥകളിയിലും മോഹിനിയാട്ടത്തിലുമായി നൂറുകണക്കിനു ശിഷ്യസമ്പത്തുള്ള പ്രതിഭയാണ്
കലാമണ്ഡലം ഗോപാലകൃഷ്ണന്‍.

കലാക്ഷേത്രത്തിന്‍റെ സ്ഥാപകരിലൊരാളും മൂന്നര പതിറ്റാണ്ടോളമായി അതിന്‍റെ നെടുതൂണുമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഗോപാലകൃഷ്ണൻ കഥകളിയിലും മോഹിനിയാട്ടത്തിലുമായി നൂറുകണക്കിനു ശിഷ്യസമ്പത്തുള്ള പ്രതിഭയാണ്. ഇതിനു മുൻപും നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടിയിട്ടുള്ള ഗോപാലകൃഷ്ണൻ ഡോംബിവ്‌ലിയിലാണ് താമസം.
ഗോപാലകൃഷ്ണനെ കൂടാതെ ഡോ.  അംബികാ വിശ്വനാഥ് (ഭരതനാട്യം), ഝേലം പരഞ്ജ്പേ (ഒഡീസ്സി), ഷീലാ മേത്ത (കഥക്) എന്നിവരും കനക നര്‍ത്തന പുരസ്കാരത്തിന് അര്‍ഹരായിട്ടുണ്ട്.
പുരസ്കാര ദാനത്തിനു ശേഷം സുനന്ദാ നായരുടെ മോഹിനിയാട്ടവും, സീലാ മേത്തയുടെ കഥക്കും ഗോപാലകൃഷ്ണനും നെടുമ്പിള്ളി നാരായണനും ചേർന്ന് അവതരിപ്പിച്ച കഥകളിയും ഉണ്ടായി.

ഗുരു ഗോപിനാഥിന് ലഭിച്ച വീരശ്രുംഖലയുടെ പ്രദർശനോൽഘാടനം; ഗുരു സ്മരണയിൽ മുംബൈ കലാകാരൻ
എയ്മ ചാരിറ്റി ഷോയിൽ മുഖ്യാതിഥിയായി മഹാരാഷ്ട്ര മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here