ന്യു ബോംബെ കേരള സമാജത്തിന് 34 വയസ്സ്. വാർഷികാഘോഷം ഡിസംബർ 2ന്

നെരൂൾ റെയിൽവേ സ്‌റ്റേഷന് സമീപമുള്ള ടെർണ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന വാർഷികാഘോഷ ചടങ്ങിൽ കണ്ണൻ ഗോപിനാഥൻ IAS മുഖ്യാഥിതിയായിരിക്കും.

0
നവി മുംബൈയിലെ സാമൂഹിക പ്രതിബദ്ധത കാത്തു സൂക്ഷിക്കുന്ന മലയാളി സമാജങ്ങൾക്കിടയിൽ നെരൂൾ ആസ്ഥാനമായ ന്യൂ ബോംബെ കേരള സമാജത്തിന്റെ സ്ഥാനവും പ്രധാനമാണ്. കലാ സാംസ്‌കാരിക രംഗത്തും സാഹിത്യ മേഖലയിലും നിരന്തരം ഇടപെടലുകൾ നടത്തി നഗരത്തിൽ മലയാള ഭാഷയും സംസ്കാരവും, നാടിന്റെ നന്മയും നിലനിർത്തുന്നതിൽ നിസ്വാർത്ഥമായ സേവന പാരമ്പര്യമുള്ള സമാജം വഹിക്കുന്ന പങ്കു വളരെ വലുതാണ്.
ന്യൂ ബോംബെ കേരള സമാജത്തിന്റെ 34 മത് വാർഷികാഘോഷ പരിപാടികൾ ഡിസംബർ ഡിസംബർ 2 ന് വൈകുന്നേരം 6 മണി മുതൽ നെരൂൾ റെയിൽവേ സ്‌റ്റേഷന് സമീപമുള്ള ടെർണ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കും. വാർഷികാഘോഷ ചടങ്ങിൽ കണ്ണൻ ഗോപിനാഥൻ IAS മുഖ്യാതിഥിയായിരിക്കും.
പ്രളയം തകർത്ത കേരളത്തിന് സഹായഹസ്തവുമായി മുൻപന്തിയിൽ ഉണ്ടായിരുന്ന സമാജം ഓണമുൾപ്പെടെയുള്ള ആഘോഷപരിപാടികൾ റദ്ദാക്കിയായിരുന്നു ജന്മനാടിന് കൈത്താങ്ങായത്. കുട്ടികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് വാർഷികാഘോഷം ലളിതമായ നടത്തുവാൻ മാനേജിങ് കമ്മറ്റി തീരുമാനമെടുത്തത്.
സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ എസ് എസ് സി / എച് എസ് സി പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികളെ അനുമോദിക്കും. കുട്ടികളുടെ കലാപരിപാടികളോടൊപ്പം വൈബ്രേഷൻസ് മുംബൈ അവതരിപ്പിക്കുന്ന സംഗീത ഹാസ്യ വിരുന്നുമുണ്ടാകുമെന്ന് NBKS പ്രസിഡന്റ് K T നായർ സെക്രട്ടറി അനിൽ പ്രകാശ് എന്നിവർ അറിയിച്ചു.


ശരീര അവയവ ദാന ക്യാമ്പ് നെരൂളിൽ; പ്രമുഖ ഡോക്ടർമാർ ക്യാമ്പ് നയിക്കും
മഹാരാഷ്ട്ര അടിസ്ഥാനത്തിൽ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here