ഈ നടിയുടെ വിലാപം താര സംഘടന കേൾക്കാതെ പോകരുത്

നടി സേതുലക്ഷ്മിയാണ് സ്വന്തം മകന്റെ ചികിത്സാ ചെലവിനായി സോഷ്യൽ മീഡിയ വഴി യാചിക്കുന്നത്.

0
നടി സേതുലക്ഷ്മിയാണ് സ്വന്തം മകന്റെ ചികിത്സാ ചെലവിനായി സോഷ്യൽ മീഡിയ വഴി യാചിക്കുന്നത്. താര സംഘടന മുൻകൈ എടുത്തു ഈ മുതിർന്ന നടിയുടെ കണ്ണീർ തുടക്കണം
മലയാള സിനിമയിലെ അറിയപ്പെടുന്ന നടിയാണ് സേതുലക്ഷ്മി. മുൻ നിര നായകന്മാരോടും നായികമാരോടുമൊപ്പം അമ്മയായും, അമ്മായിയായും അയൽക്കാരിയായുമെല്ലാം അഭിനയിച്ചിട്ടുള്ള ഇവരിന്നു സമൂഹ മാധ്യമങ്ങളിൽ വന്നു സ്വന്തം മകന്റെ ചികിത്സാ ചെലവിനായി യാചിക്കുന്നത് സിനിമാ തമ്പുരാക്കന്മാർ കേൾക്കണം. പരസ്പരം ചെളി വാരി എറിയാനും, കുതികാൽ വെട്ടാനും മാത്രമാകരുത് സംഘടനകൾ. സഹപ്രവർത്തകർക്ക് സഹായം വേണ്ട സമയങ്ങളിലെങ്കിലും അൽപ്പം കരുണ കാണിക്കാൻ താര സംഘടനകൾ തയ്യാറാകണം. അമ്മയും ഫെഫ്ക്കയും കൂടാതെ ടെലിവിഷൻ അഭിനേതാക്കൾക്ക് വരെ നാട്ടിൽ സംഘടനകളുണ്ട്. സിനിമയിലും ടെലിവിഷൻ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ നടിയാണ് സേതുലക്ഷ്മി .
തട്ടിക്കൂട്ട് പരിപാടികൾ നടത്തി സമാഹരിക്കുന്ന തുകയിൽ നിന്നൊരു ഭാഗം ഇത്തരം ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വക്കേണ്ടതാണ്. സ്വന്തം മകനെ രക്ഷിക്കാനായി സമൂഹ മാധ്യമങ്ങളിൽ വന്നു അപേക്ഷിക്കേണ്ട ഗതികേടിലേക്ക് ഒരു മുതിർന്ന നടിയെ എത്തിക്കരുതായിരുന്നു. കഴിഞ്ഞ പത്തു വർഷമായി ചികത്സയിലായ മകന് വേണ്ടിയാണ് സേതുലക്ഷ്മി സഹായം തേടുന്നത്.

 


LEAVE A REPLY

Please enter your comment!
Please enter your name here