ആഴ്ചയിൽ ഒരിക്കൽ ടി വിയും മൊബൈൽ ഫോണും ഒഴിവാക്കണമെന്ന ആലോചനയുമായി മഹാരാഷ്ട്ര സർക്കാർ

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകുവാനാണ്‌ സർക്കാർ ആലോചിക്കുന്നത്.

0
വിദ്യാർത്ഥികൾക്കാണ് ഈ നിബന്ധന വരുവാൻ പോകുന്നത്. ടെലിവിഷൻ മൊബൈൽ ഫോൺ തുടങ്ങിയ ഉപകാരങ്ങളിൽ ആസക്തി കുറച്ചു കായിക വ്യായാമം കൂടാതെ മാനസികമായ ഉല്ലാസവും വളർച്ചയും നൽകുന്ന ഇതര കളികളിലേക്കും കുട്ടികളെ തിരിച്ചു വിടുവാനുള്ള പദ്ധതിയാണ് മഹാരാഷ്ട്ര സർക്കാർ നടപ്പാക്കുവാൻ ഉദ്ദേശിക്കുന്നത്. ഇതിനായി സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകുവാനാണ്‌ സർക്കാർ ആലോചിക്കുന്നത്.
പ്രധാനമായും സ്‌കൂൾ കുട്ടികളെ ലക്ഷ്യമിട്ടു കൊണ്ടുള്ള നടപടി ക്രിയാത്മകമായി സമയം ചെലവിടാനും ആരോഗ്യമുള്ള ഭാവി തലമുറയെ വാർത്തെടുക്കാനും ഉപകരിക്കുമെന്നാണ് വിഷയം സഭയിൽ ഉന്നയിച്ചു കൊണ്ട് എം എൽ എ മാരായ തമിഴ് ശെൽവൻ, പരാഗ് അലവനി ആശിഷ് ശേലാർ എന്നിവർ രംഗത്തെത്തിയിരിക്കുന്നത്.
സോഷ്യൽ മീഡിയകൾ വഴി മാത്രം ബന്ധങ്ങൾ നില നിർത്താൻ താൽപര്യപ്പെടുന്ന ഇന്നത്തെ കുട്ടികൾ വ്യക്തി ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ലെന്നും അത് പോലെ തന്നെ വ്യായാമത്തിൽ ശ്രദ്ധയില്ലാതെ മുഴുവൻ സമയവും വീഡിയോ ഗെയിം, ടെലിവിഷൻ പരിപാടികൾ എന്നിവയിൽ ആസക്തരായിക്കുകയാണെന്നും എം എൽ എ മാർ ചൂണ്ടിക്കാട്ടി. സ്‌കൂളുകളിൽ കായികാഭ്യാസം നിർബന്ധമാക്കണമെന്നും കായിക രംഗത്ത് രാജ്യം പുറകോട്ട് പോയിക്കൊണ്ടിരിക്കുന്നത് ഈ രംഗത്തെ ഉദാസീനത കൊണ്ടാണെന്നും ഇവർ പറഞ്ഞു.


ധർമജനോടൊപ്പം പിഷാരടിയും മീൻ കച്ചവടം; പുതിയ മൽസ്യ സംസ്കാരത്തിന് തുടക്കമിട്ട് ചിരിക്കൂട്ടം
ഓൺലൈൻ സിൽക്ക് സാരിക്കച്ചവട തട്ടിപ്പിനെതിരെ പരക്കെ പരാതി

LEAVE A REPLY

Please enter your comment!
Please enter your name here