മഹാനഗരത്തിലെ അക്ഷരമുത്തശ്ശിക്ക് സപ്തതി

സപ്തതി പതിപ്പിന്റെ പ്രകാശനവും പ്രശസ്ത സിനിമ സംവിധായകനും എഴുത്തുകാരനുമായ അലി അക്ബർ നിർവഹിക്കും.

0
മുംബൈയിൽ ആദ്യമായി മലയാളഭാഷയെ പരിപോഷിപ്പിക്കുവാനായി തുടങ്ങി വച്ച പ്രസിദ്ധീകരണമാണ് വിശാല കേരളം. മാട്ടുംഗ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബോംബെ കേരളീയ സമാജം പ്രസിദ്ധീകരിച്ചിരുന്ന വിശാലകേരളം നഗരത്തിലെ നിരവധി പ്രതിഭകളുടെ സംഗമ വേദി കൂടിയായിരുന്നു. ലാഭേച്ഛയില്ലാതെ പ്രസിദ്ധീകരിച്ചു വരുന്ന വിശാല കേരളത്തിന്റെ സപ്തതി ആഘോഷവും സപ്തതി പതിപ്പ് പ്രകാശനവും 2018 ഡിസംബർ 15 ശനി വൈകുന്നേരം 6 മണിക്ക് മാട്ടുംഗ കേരള ഭവനത്തിൽ വച്ച് നടക്കുമെന്ന് സെക്രട്ടറി പ്രേമരാജൻ നമ്പ്യാർ അറിയിച്ചു.
ഏഴു പതിറ്റാണ്ടായി കേരളത്തിലും മുംബൈയിലും ഉള്ള പ്രമുഖരായ എഴുത്തുകാരുടെ സൃഷ്ടികൾക്കൊപ്പം നിരവധി പുതിയ എഴുത്തുകാരെയും വിശാല കേരളത്തിലൂടെ പരിചയപ്പെടുത്തിയിട്ടുണ്ട്. ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനവും സപ്തതി പതിപ്പിന്റെ പ്രകാശനവും പ്രശസ്ത സിനിമ സംവിധായകനും എഴുത്തുകാരനുമായ അലി അക്ബർ നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 24012366/ 24024280
Saptathi Celebration
Date : December 15, 2018 time 6 pm
Chief Guest : Ali Akbar


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആംചി മുംബൈ സമാഹരിച്ച ചെക്കുകൾ കൈമാറി
സംഗീതത്തെ ആഘോഷമാക്കി ഗോൾഡൻ വോയ്‌സ് മത്സരവേദി
മലയാള നാടക ഗാനങ്ങൾ കോർത്തിണക്കി മധുരിക്കും ഓർമ്മകളുമായി ഗോൾഡൻ വോയ്‌സ് മത്സരവേദി ഒരുങ്ങുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here