ലാഭം കുറഞ്ഞതോടെ ഗൾഫ് മേഖലയെ കൈവെടിഞ്ഞു ജെറ്റ് എയർ വെയ്‌സ്

രാജ്യത്തെ എറ്റവും വലിയ രണ്ടാമത്തെ വിമാന സര്‍വീസായ ജെറ്റ് എയര്‍വെയ്‌സ് ഗള്‍ഫ് റൂട്ടിലെ 9 ഇടങ്ങളിലേക്ക് പറക്കുന്ന 40 വിമാനങ്ങളാണ് നിര്‍ത്തലാക്കിയത്.

0
ജെറ്റ് എയര്‍വെയ്‌സിന്റെ അന്താരാഷ്ട്ര വിമാന സര്‍വീസുകളാണ് നിർത്തലാക്കുവാൻ മാനേജ്‌മന്റ് തീരുമാനിച്ചിരിക്കുന്നത്. നഷ്ടത്തിലുള്ള സർവീസുകൾ നിറുത്തി പകരം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസുകളില്‍ കൂടുതല്‍ വിമാനങ്ങളെ അനുവദിക്കുവാനാണ് തീരുമാനം. രാജ്യത്തെ എറ്റവും വലിയ രണ്ടാമത്തെ വിമാന സര്‍വീസായ ജെറ്റ് എയര്‍വെയ്‌സ് ഗള്‍ഫ് റൂട്ടിലെ 9 ഇടങ്ങളിലേക്ക് പറക്കുന്ന 40 വിമാനങ്ങളാണ് നിര്‍ത്തലാക്കിയത്. ഗ്ലോബല്‍ റൂട്ടില്‍ സര്‍വീസ് നടത്താന്‍ പകരം 20 വിമാനങ്ങളെ അധികമായി കൂട്ടിചേര്‍ക്കും. ഇന്ത്യയിലും വിദേശത്തുമായി 600ലധികം വിമാന സര്‍വീസുകള്‍ ജെറ്റ് എയര്‍വെയ്‌സിനായി നിലവിലുണ്ട്.
പ്രധാനമായും മസ്‌കറ്റ്,ദോഹ,അബു ദാബി,ദുബായ്, എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളുടെ എണ്ണമാണ് കുറച്ചത്. എന്നാല്‍ സിംഗപ്പൂര്‍,കാഠ്മണ്ഢു, ബാങ്കോക്ക്, എന്നിവിടങ്ങളിലേക്കു അധിക സര്‍വീസുകള്‍ നടപ്പിലാക്കി നിലവിലെ സാമ്പത്തിക സാഹചര്യങ്ങളെ അതിജീവിച്ച് ബിസിനസ് സ്ഥിരതയിലാക്കാനാണ് ജെറ്റ് എയര്‍വെയ്‌സിന്റെ നീക്കം. കടുത്ത മത്സരം നിലനില്‍ക്കുന്ന എയര്‍ലൈന്‍ ഇൻഡസ്ട്രിയിൽ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന സര്‍വീസുകള്‍ റദ്ദാക്കി ലാഭമുണ്ടാക്കുന്ന മേഖലകളിലേക്ക് സേവനം വ്യാപിപ്പിച്ചു സാമ്പത്തിക നേട്ടമുണ്ടാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കണക്ഷന്‍ സര്‍വീസുകള്‍ കൂട്ടാനും ജെറ്റ് മാനേജ്‌മന്റ് ശ്രമം തുടരുന്നുണ്ട്. ജെറ്റ് എയര്‍വെയ്‌സിന്‍റെ ആദ്യ ഡയറക്ട് സര്‍വീസായ പൂനെ സിംഗപ്പൂര്‍, ദില്ലി-ബാങ്കോക്ക്, മുംബൈ- ദോഹ,ദില്ലി – ദോഹ,ദില്ലി-സിംഗപ്പൂര്‍, മുംബൈ-ദുബായ്, ദില്ലി-കാഠ്മണ്ഡു എന്നിവിടങ്ങളിലേക്ക് കൂടുതല്‍ വിമാന സർവീസുകൾ നടത്താനാണ് തീരുമാനം.
യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിര്‍ത്തലാക്കിയ സര്‍വീസുകള്‍ കൂട്ടുമെന്ന് അധികൃതര്‍ പറഞ്ഞു. ജെറ്റും പാര്‍ട്‌നറായ എത്തിഹാദ് എയർവെയ്‌സും പോയ വര്‍ഷം ഗള്‍ഫ് മേഖലയിലെക്ക് ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ സേവനം നടത്തിയതാണ്. എന്നാല്‍ സര്‍വീസുകള്‍ നഷ്ടത്തിലായതോടെയാണ് മാറി ചിന്തിക്കാൻ തുടങ്ങിയത്. ശമ്പള വ്യവസ്ഥയിലും സ്റ്റാഫുകളുടെ എണ്ണത്തിലും വെട്ടി നിരത്തൽ നടപ്പാക്കികൊണ്ടാണ് സാമ്പത്തിക ബാധ്യത കുറയ്ക്കാൻ കമ്പനി ശ്രമിക്കുന്നത്.


മുംബൈയിൽ നിന്നും യു എ ഇയിലേക്ക് ട്രെയിൻ യാത്രക്കായി പദ്ധതി ഒരുങ്ങുന്നു.
ഇരുട്ടിന്റെ മറവിൽ നടന്ന കാര്യങ്ങൾ അവൾ വെളിപ്പെടുത്തി; സോഷ്യൽ മീഡിയയിൽ ചർച്ചയായ MeToo ഷോർട്ട് ഫിലിം (Watch Video)

LEAVE A REPLY

Please enter your comment!
Please enter your name here