വാർത്ത ഫലം കണ്ടു; സേതുലക്ഷ്മിക്ക് സഹായവുമായി സുമനസ്സുകളും സഹപ്രവർത്തകരും

വൃക്ക രോഗിയായ മകന്റെ ചികിത്സാ ചിലവിനായാണ് മലയാള സിനിമയിലെ മുതിർന്ന നടി സഹായമഭ്യർത്ഥിച്ചു സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നത്

0
നടി സേതുലക്ഷ്മി സ്വന്തം മകന്റെ ചികിത്സാ ചെലവിനായി സോഷ്യൽ മീഡിയ വഴി യാചിക്കേണ്ടി വന്നതിന്റെ അവസ്ഥയെ ചൂണ്ടിക്കാട്ടി ആംചി മുംബൈയും ഓൺലൈനിൽ വാർത്ത നൽകിയിരുന്നു. താര സംഘടന മുൻകൈ എടുത്തു ഈ മുതിർന്ന നടിയുടെ കണ്ണീർ തുടക്കണമെന്ന ആവശ്യമാണ് വാർത്തയിൽ മുന്നോട്ട് വച്ചത്. കേരളത്തിലും ഗൾഫിലും ധാരാളം പേരാണ് ഈ വാർത്ത പല ഗ്രൂപ്പുകളിലേക്കും വ്യക്തികൾക്കുമായി പങ്കു വച്ചിരുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നിരവധി ഷോകളിലൂടെ ധനസമാഹരണം നടത്തുന്ന സംഘടനക്ക് സ്വന്തം അംഗത്തിന് നേരിട്ട ദുരിതം കാണാതെ പോകരുതെന്ന ആവശ്യവും ഇതോടെ പല കോണുകളിൽ നിന്നും ഉയർന്നു വരുവാൻ തുടങ്ങി.
വൃക്ക രോഗിയായ മകന്റെ ചികിത്സാ ചിലവിനായാണ് മലയാള സിനിമയിലെ മുതിർന്ന നടി സഹായമഭ്യർത്ഥിച്ചു സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നത്. രണ്ട് വൃക്കകളും തകരാറിലായ മകന് അടിയന്തരമായി കിഡ്‌നി മാറ്റിവെക്കണമെന്നും തന്നെക്കൊണ്ട് സാധിക്കാത്തതിനാലാണ് അപേക്ഷിക്കുന്നതെന്നും സേതുലക്ഷ്മി ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കിയിരുന്നു.
സേതുലക്ഷ്മിക്ക് സഹായവുമായി നടി മഞ്ജു വാരിയർ, ഇന്ദ്രജിത്ത് തുടങ്ങിയവർ മുന്നോട്ട് വന്നിട്ടുണ്ട്. കൂടാതെ ‘അമ്മ സംഘടനയും സഹായവാഗ്ദാനം നൽകിയതായാണ് സേതുലക്ഷ്മി അറിയിച്ചത്. ഇക്കാര്യം അറിയിച്ചു ഇടവേള ബാബു ബന്ധപ്പെട്ട വിവരവും സേതുലക്ഷ്മി പറഞ്ഞു.
ഏകദേശം 35 ലക്ഷത്തോളം ചെലവ് വരുന്ന മകന്റെ ചികിത്സക്കായി പണം തേടിയാണ് സേതുലക്ഷ്മി നെട്ടോട്ടമോടിയിരുന്നത്. ഭാര്യയും രണ്ട് കുട്ടികളുമുള്ള മകന് ജീവിക്കണമെന്ന് ആഗ്രഹമുണ്ടെന്നും സഹായിക്കണമെന്നുമാണ് ലൈവ് വീഡിയോയിലൂടെ സേതുലക്ഷ്മി ‘അമ്മ അപേക്ഷിച്ചിരുന്നത്.
താര സംഘടനയും മറ്റു സഹപ്രവർത്തകരും സഹായം നൽകാൻ തയ്യാറായി മുന്നോട്ടു വന്നതിന്റെ ആശ്വാസത്തിലാണ് സേതുലക്ഷ്മി. സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ട് കൂടുതൽ സഹായങ്ങൾ എത്തിക്കുവാൻ മഞ്ജു വാരിയരും ശ്രമിക്കുന്നതായാണ് റിപോർട്ടുകൾ. ന്യൂ ബോംബെ കൾച്ചറൽ സെന്ററും അക്ബർ ട്രാവെൽസും മികച്ച നടിക്കുള്ള അവാർഡ് നൽകി സേതുലക്ഷ്മിയെ ആദരിച്ചിട്ടുണ്ട്.

സേതുലക്ഷ്മി അമ്മ :9567621177


ഈ നടിയുടെ വിലാപം താര സംഘടന കേൾക്കാതെ പോകരുത്

LEAVE A REPLY

Please enter your comment!
Please enter your name here