വരികൾക്കിടയിലൂടെ

വരികൾക്കിടയിലൂടെ വായിക്കാൻ മറന്നവ കോറിയിടുകയാണ് കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0
കോൺഗ്രസ്സിന്റെ തെറ്റുകൾ തിരുത്താനാണ് തന്റെ വിധി: മോദി
ജനങ്ങളുടെ വിധി ദിവസേന കോൺഗ്രസ്സിനെതിരെയുള്ള ഈ പരാതി കേൾക്കാനും.
അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേര് മാറ്റിത്തരാം: യോഗി ആദിത്യനാഥ്
ജയിച്ചാൽ നഗരത്തിന്റെ മുഖഛായ മാറ്റിത്തരാം എന്നൊക്കെ പണ്ട് പാർട്ടികൾ വാഗ്ദാനം  നൽകുമായിരുന്നു.  പേരിടൽ ആദ്യാ….
വനിതാ മതിലിനെ പ്രതിരോധിക്കാൻ സംഘ പരിവാറും.
അങ്ങിനെ കേരളം മൊത്തം മതിലുകൾ ഉണ്ടാവട്ടെ.  അതിനു മുന്നിൽ നിന്ന് ഈ മതിലുകൾ നമുക്ക് അതിരുകളല്ല എന്ന് പാടാം.
ജലീൽ ചട്ടലംഘനം നടത്തിയിട്ടില്ല: മുഖ്യമന്ത്രി
ട്ടയ്ക്ക് കുഴപ്പമൊന്നും ഇല്ല. ലംഘനം നടന്നത് ചട്ടയ്ക്ക് അകത്താണത്രെ.
വനിതാ മതിലിൽ അണിചേരും: വെള്ളാപ്പള്ളി
വനിതാ മതിലിൽ തൽക്കാലം ആണുങ്ങളെ എടുക്കുന്നില്ല എന്നാണ് കേട്ടത്
:::::::
  • രാജൻ കിണറ്റിങ്കര


പുതുതലമുറയെ നേർ വഴിക്കു നയിക്കേണ്ടത് സ്ത്രീകളുടെ കടമ.
അതിരുകള്‍ ഇല്ലാത്ത മലയാണ്മ
ഒരു ബാച്ചിലർ യാത്ര

LEAVE A REPLY

Please enter your comment!
Please enter your name here