വരികൾക്കിടയിലൂടെ

വരികൾക്കിടയിലൂടെ വായിക്കാൻ മറന്നവ കോറിയിടുകയാണ് കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0
ഡോക്ടർമാർക്ക് ഇനി വാട്സ് ആപ്പിലൂടെയും മരുന്നുകൾ കുറിക്കാം.
സ്മൈലികൾ കണ്ട് മെഡിക്കൽ സ്റ്റോറുകാർ മരുന്നാണെന്ന്  തെറ്റിദ്ധരിക്കരുത്
മീടൂ പേടിയിൽ കോർപറേറ്റ് മേഖല. തന്ത്ര പ്രധാന മേഖലകളിൽ സ്ത്രീകൾ ഒഴിവാക്കപ്പെടുന്നു
പേടിക്കേണ്ട, തന്ത്രം പ്രയോഗിക്കാഞ്ഞാൽ മതി.
തിരഞ്ഞെടുപ്പുകൾ അടുത്ത സമയത്ത് മിഷേലിനെ ഇറക്കി ബി.ജെ.പി യുടെ പ്രതിരോധം
ജഗൻ നീയിറങ്ങണം, എടാ നീയിറങ്ങിയാലേ എന്തെങ്കിലും നടക്കൂ. എടാ, നീയെന്റെ  ഐശ്വര്യമാടാ. (ഒരു ആറാംതമ്പുരാൻ ഡയലോഗ്)
സി.ബി.ഐ മേധാവികൾ പൂച്ചകളെപ്പോലെ കടിപിടി കൂടി:  കേന്ദ്രം സുപ്രീം കോടതിയിൽ
എലികൾക്കു രക്ഷപ്പെടാൻ.
കവിത നൽകിയത് ശ്രീചിത്രൻ. കലേഷിനോട്  മാത്രമല്ല, പൊതുസമൂഹത്തിനോടും മാപ്പു പറയുന്നു:  ദീപ നിശാന്ത്
ദേ , ഒരു കവിത കിട്ടിയിട്ടുണ്ട്, ആളുണ്ടെങ്കിൽ പറയണം.

::::

  • രാജൻ കിണറ്റിങ്കര

LEAVE A REPLY

Please enter your comment!
Please enter your name here