ന്യൂ ബോംബെ കേരള സമാജം വാർഷികാഘോഷത്തെ സമ്പന്നമാക്കി മഹാനഗരത്തിലെ മലയാളി പ്രതിഭകൾ

പ്രളയകാലത്ത് കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ സന്നദ്ധ പ്രവർത്തകനുമായിരുന്ന കണ്ണൻ ഗോപിനാഥൻ IAS മുഖ്യാതിഥിയായിരുന്നു

0
നെരൂൾ, ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ മുപ്പത്തി നാലാമത് വാർഷികം ഡിസംബർ രണ്ടിന് ഞായറാഴ്ച വൈകിട്ട് 6 മണി മുതൽ നെരൂൾ റയിൽവെ സ്റ്റേഷനു സമീപമുള്ള തേർണ ആഡിറ്റോറിയത്തിൽ ആഘോഷിച്ചപ്പോൾ നിറഞ്ഞ സദസ്സിനെ വിസ്മയിപ്പിക്കുകയായിരുന്നു മുംബൈയിലെ പ്രതിഭകൾ.
സമാജം ക്ലാസ്സുകളിലെ കുട്ടികൾ അവതരിപ്പിച്ച അകർഷകങ്ങളായ കലാപരിപാടികൾ അക്ഷരാർഥത്തിൽ കാണികളുടെ ഹൃദയം കവരുകയായിരുന്നു. നഗരത്തിലെ കഴിവുള്ള കലാകാരന്മാർക്ക് വേദിയൊരുക്കുന്ന സമാജങ്ങളുടെ എണ്ണവും വർദ്ധിച്ചു വരികയാണ്. മുംബൈയിലെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിൽ നിരന്തരം ഇടപെടുകയും സാഹിത്യ ചർച്ചകളും, കവിയരങ്ങളുമൊക്കെയായി ജന്മനാടിന്റെ സംസ്കാരവും പൈതൃകവും പരിപോഷിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന സമാജമാണ് നവി മുംബൈയിലെ നെരൂൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂ ബോംബെ കേരള സമാജം.
പ്രളയത്തെത്തുടർന്ന് അഘോഷങ്ങളെ മാറ്റി നിർത്തുകയായിരുന്നു സമാജം. പൂർണ്ണമായും ആഘോഷങളും കൂട്ടായ്മകളും ഇല്ലാത്ത ഒരവസ്ഥ സാംസ്കാരിക നിർജ്ജീവതയിലേക്ക് നയിക്കപ്പെടുമെന്ന തിരിച്ചറിവാണ് ആഡംബരങ്ങളില്ലാതെ ഏക ദിന വാർഷികാഘോഷം നടത്തി സാന്നിധ്യമറിയിച്ചത്. എന്നാൽ മുംബൈയിലെ പ്രതിഭകളുടെ തിളക്കമാർന്ന പ്രകടനങ്ങൾ ആഘോഷവേദിയെ സമ്പന്നമാക്കി.
വാർഷികത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ദാദ്ര & നഗർ ഹവേലി കളക്ടറും പ്രളയകാലത്ത് കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ സന്നദ്ധ പ്രവർത്തകനുമായിരുന്ന കണ്ണൻ ഗോപിനാഥൻ IAS മുഖ്യാതിഥിയായിരുന്നു. തന്റെ ജീവിതാനുഭവങ്ങൾ സദസ്സുമായി പങ്കു വച്ചാണ് കണ്ണൻ ഗോപിനാഥൻ നിസ്വാർത്ഥ സേവനങ്ങളുടെ പ്രാധാന്യം പകർന്നാടിയത്.
ടീം വൈബ്രേഷൻ മുംബയ് അവതരിപ്പിച്ച ഓർക്കസ്ട്രയും ആശിഷ് എബ്രഹാം അവതരിപ്പിച്ച മിമിക്രിയും കോമഡി ഷോയും മികച്ചതായിരുന്നു.  മഹാനഗരത്തിലെ മലയാളികളുടെ മനസ്സറിഞ്ഞു ചിട്ടപ്പെടുത്തിയ സംഗീത പരിപാടിയായിരുന്നു ഗായകൻ ബാബുരാജിന്റെ നേതൃത്വത്തിൽ അരങ്ങേറിയത്. മിമിക്രിയിലും കോമഡിയിലും കാത്തു സൂക്ഷിക്കുന്ന നിലവാരം തന്നെയാണ് ആശിഷിനെ മുംബൈ മലയാളികൾക്കിടയിൽ ജനപ്രിയനാക്കുന്നത്.
എസ്.എസ്.സി.യിൽ ഉന്നത വിജയം നേടിയ അമൃത രതീഷ്, എച്ച്.എസ്.സി യിൽ ഉന്നത വിജയം കരസ്ഥമാക്കിയ സംഗീത് അരുൺ എന്നീ കുട്ടികൾക്കും,മഹാരാഷ്ട്ര അടിസ്ഥാനത്തിൽ സമാജം നടത്തിയ സാഹിത്യ മത്സരത്തിൽ കഥയിലും കവിതയിലും ഒന്നാം സ്ഥാനം നേടിയ ജയൻ തനിമ, കഥയെഴുത്തിൽ രണ്ടാം സമ്മാനം നേടിയ ശ്രീപ്രസാദ് വടക്കേപ്പാട്ട്, കവിതയിൽ രണ്ടാം സമ്മാനം നേടിയ ഉദയ് ശങ്കർ തുടങ്ങിയവർക്ക് ക്യാഷ് അവാർഡും പുരസ്കാരവും മുഖ്യാതിഥി കണ്ണൻ ഗോപിനാഥൻ IAS കൈമാറി.
കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള (ഏദൻ) കേരള സർക്കാരിന്റെ അവാർഡ് ലഭിച്ച ചിത്രത്തിന്റെ നിർമ്മാതാവും സമാജത്തിലെ അംഗവുമായ മുരളി മട്ടുമ്മലിനെ ചടങ്ങിൽ ആദരിച്ചു.
കേരളീയ കേന്ദ്ര സംഘടന വൈസ് പ്രസിഡൻറ് ഡോ. വേണുഗോപാൽ സാബു ഡാനിയൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പ്രസിഡന്റ് കെ.ടി നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അനിൽപ്രകാശ് സ്വാഗതവും അനിൽ പരുമല നന്ദിയും രേഖപ്പെടുത്തി.

ആവേശമായി ഏഴാം മലയാളോത്സവം; കേന്ദ്രതല മത്സരങ്ങൾ ജനുവരിയിൽ
ശ്രീനാരായണ മന്ദിരസമിതി കലോത്സവത്തിൽ തിളക്കമാർന്ന പ്രകടനങ്ങൾ
ദേവികയുടെ ‘ഒടിയൻ പാട്ടി’നെ അഭിനന്ദിച്ചു  എം ജയചന്ദ്രനും ഗായകൻ സുധീപ് കുമാറും
കനക നർത്തന പുരസ്‌കാര നിറവിൽ മുംബൈയുടെ സ്വന്തം കഥകളി ആചാര്യൻ

LEAVE A REPLY

Please enter your comment!
Please enter your name here