കേരളീയ നവോത്ഥാനവും പ്രവാസി മലയാളിയും; ചർച്ചയുമായി ജനശക്‌തി

ചരിത്രവും വർത്തമാനവും ഭാവിയും സംവദിക്കുന്ന വേദിയായിരിക്കും ഞായറാഴ്ച ജനശക്‌തി ഓഫീസിൽ വച്ച് നടക്കുന്ന ചർച്ച

0
കേരള നവോത്ഥാനവും പ്രവാസി മലയാളികളും എന്ന വിഷയത്തിൽ ജനശക്തി ആർട്സ്, താക്കുർളി ചർച്ച സംഘടിപ്പിക്കുന്നു. ചരിത്രവും വർത്തമാനവും ഭാവിയും സംവദിക്കുന്ന വേദിയായിരിക്കും ഞായറാഴ്ച ജനശക്‌തി ഓഫീസിൽ വച്ച് നടക്കുന്ന ചർച്ച. അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാനും ആശയങ്ങൾ പങ്കു വായിക്കുവാനും ചർച്ചയിൽ അവസരമൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
മലയാളിയുടെ പ്രവാസ ജീവിതത്തിൽ കേരളം ആർജ്ജിച്ചെടുത്ത നവോത്ഥാന മൂല്യങ്ങൾ വഹിച്ച പങ്ക്, മലയാളിയെന്ന സ്വത്വബോധത്തെ ഉയർത്തിപ്പിടിച്ച ചരിത്രമുള്ള നവോത്ഥാന പ്രസ്ഥാനങ്ങൾ, അവയുടെ തുടർ പ്രവർത്തനങ്ങൾ തുടങ്ങിയവ ചർച്ചയിൽ വിഷയമാകും. പ്രവാസി മലയാളികളുടെ തിളക്കമേറിയ സ്മരണകൾക്ക് പോറലേൽപ്പിക്കാൻ വർഗ്ഗീയ ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഇത്തരം പ്രവണതകളെ ചെറുക്കുകയും സ്വാഭിമാനം സംരക്ഷിക്കപ്പെടുകയും വേണമെന്ന ലക്ഷ്യത്തോടെയാണ് ചർച്ച സംഘടിപ്പിക്കുന്നത്.
സ്ഥലം – ജനശക്തി ഓഫീസ്, താക്കുർളി
തീയതി – 09/12/2018
സമയം – വൈകിട്ട് 7 മണി


ആവേശമായി ഏഴാം മലയാളോത്സവം; കേന്ദ്രതല മത്സരങ്ങൾ ജനുവരിയിൽ
ശ്രീനാരായണ മന്ദിരസമിതി കലോത്സവത്തിൽ തിളക്കമാർന്ന പ്രകടനങ്ങൾ
ദേവികയുടെ ‘ഒടിയൻ പാട്ടി’നെ അഭിനന്ദിച്ചു  എം ജയചന്ദ്രനും ഗായകൻ സുധീപ് കുമാറും
കനക നർത്തന പുരസ്‌കാര നിറവിൽ മുംബൈയുടെ സ്വന്തം കഥകളി ആചാര്യൻ

LEAVE A REPLY

Please enter your comment!
Please enter your name here