കണ്ണൂരിൽ പറന്നിറങ്ങാൻ ആദ്യം മോഹിച്ച വ്യക്തിയായിരുന്നു ക്യാപ്റ്റൻ കൃഷ്ണൻ നായർ

കൃഷ്ണൻ നായരും നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സുമാണ് കണ്ണൂരിൽ ഒരു വിമാനത്താവളമെന്ന ആശയം 1996 ൽ അന്നത്തെ മുഖ്യമന്ത്രി ഇ കെ നയനാർക്ക് മുൻപിൽ അവതരിപ്പിക്കുന്നത്.

1
കണ്ണൂരിൽ ഒരു വിമാനത്താവളം വേണമെന്ന ആദ്യ ചിന്ത പങ്കു വച്ച വ്യക്തിയാണ് അന്തരിച്ച ക്യാപ്റ്റൻ കൃഷ്ണൻ നായരെന്നും സഖാവ് പിണറായി വിജയനുമായി അദ്ദേഹം പല ഘട്ടങ്ങളിലായി നടത്തിയ ചർച്ചയുടെ സാക്ഷാത്ക്കാരം കൂടിയാണ് ഇന്ന് നടക്കുന്ന ഉത്ഘടനമെന്നും മുംബൈയിലെ ലോക കേരള സഭാംഗം പ്രിൻസ് വൈദ്യൻ  പറഞ്ഞു
കൃഷ്ണൻ നായരും നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സുമാണ് കണ്ണൂരിൽ ഒരു വിമാനത്താവളമെന്ന ആശയം 1996 ൽ അന്നത്തെ മുഖ്യമന്ത്രി ഇ കെ നയനാർക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. കണ്ണൂർ സർക്കാർ ഗസ്റ്റ് ഹൌസിൽ വച്ചാണ് കൃഷ്ണൻ നായരും ഇ കെ നായനാരും ചർച്ച നടത്തിയതെന്നും പ്രിൻസ് വൈദ്യൻ പറഞ്ഞു. വിമാനത്താവളത്തിന്റെ സ്പെഷ്യൽ ഓഫീസറായി പരിഗണിക്കാവുന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ പേരുൾപ്പടെ കൃഷ്ണൻ നായർ അന്ന് നിർദ്ദേശിച്ചിരുന്നുവെന്നും പ്രിൻസ് ഓർത്തെടുത്തു.

 

നായനാർ മന്ത്രിസഭയിൽ അംഗമായിരുന്ന പിണറായി വിജയനായിരുന്നു വിമാനത്താവളത്തിന്റെ നടപടികൾ വേഗത്തിലാക്കാൻ രൂപീകരിച്ച കമ്മിറ്റിയുടെ ചെയർമാൻ. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ആദ്യ സാധ്യത പഠനം നടത്തിയതും കൃഷ്ണൻ നായരുടെ പ്രത്യേക താല്പര്യപ്രകാരമായിരുന്നുവെന്നും പ്രിൻസ് സൂചിപ്പിച്ചു.
കണ്ണൂരിന്റെ വീര പുത്രന്മാരായ എ കെ ഗോപാലൻ, ഇ കെ നായനാർ, കെ കരുണാകരൻ, ക്യാപ്റ്റൻ കൃഷ്ണൻ നായർ,  കെ പി പി നമ്പ്യാർ എന്നിവരുടെ എണ്ണഛായ ചിത്രങ്ങൾ വിമാനത്താവളത്തിന്റെ സ്വീകരണ കേന്ദ്രത്തിൽ സ്ഥാപിക്കണമെന്ന ആവശ്യവും പ്രിൻസ് പങ്കു വച്ചു.
ക്യാപ്റ്റൻ കൃഷ്ണൻ നായരുമായി തനിക്ക് 25 കൊല്ലത്തെ ബന്ധമാണുള്ളതെന്നും നിരവധി അവസരങ്ങളിൽ അദ്ദേഹം പങ്കു വച്ചിട്ടുള്ള മോഹമാണ് കണ്ണൂരിൽ ഒരു എയർപോർട്ട് സഫലമാക്കുകയെന്നതെന്നും പ്രിൻസ് പറഞ്ഞു. ദീർഘ ദൃഷ്ടിയുള്ള ക്യാപ്റ്റന്റെ അശ്രാന്ത പരിശ്രമവും ഈ വേളയിൽ സ്മരിക്കേണ്ടതുണ്ടെന്നു പ്രിൻസ് വ്യക്തമാക്കി. കണ്ണൂരിൽ എയർപോർട്ട് വരുന്നതോടെ കേരളത്തിൽ വികസനത്തിന്റെ പുതിയൊരു വാതായനമാണ് തുറന്നിടുകയെന്നത് പല സന്ദർഭങ്ങളിലും കൃഷ്ണൻ നായർ സൂചിപ്പിച്ചിരുന്നതായി പ്രിൻസ് വൈദ്യൻ പറഞ്ഞു. ജന്മ നാടിനെ ഇത്രയേറെ നെഞ്ചിലിറ്റിയ ഒരു മുംബൈ മലയാളി വ്യവസായി ഉണ്ടായിട്ടില്ലെന്നും പ്രിൻസ് കൂട്ടിച്ചേർത്തു.
ക്യാപ്റ്റന്റെ ആജീവനാന്ത മോഹമായിരുന്ന കണ്ണൂർ എയർപോർട്ട് യാഥാർഥ്യമാകുമ്പോൾ സാക്ഷ്യം വഹിക്കാൻ ക്യാപ്റ്റൻ ഇല്ലാതെ പോയതിലുള്ള വിഷമവും പ്രിൻസ് വൈദ്യൻ പങ്കു വച്ചു . ഏറെക്കാലത്തെ ചര്‍ച്ചയ്ക്കും വിവാദത്തിനുംശേഷം വിമാനത്താവളം ഒരു സത്യമാകുമ്പോള്‍ അത് തിരുത്തിയെഴുതുന്നത് വടക്കന്‍ മലബാറിന്റെ ജാതകം തന്നെയാണ്. മലബാറിന്റെ മേഘങ്ങള്‍ക്കിടയിലൂടെ പറന്നിറങ്ങുന്ന വികസനത്തിൽ ഏറ്റവും സന്തോഷിക്കുമായിരുന്ന വ്യക്തിയായിരുന്നു കണ്ണൂരിന്റെ സ്വന്തം കൃഷ്ണൻ നായർ.

ശ്രീനാരായണ മന്ദിരസമിതി കലോത്സവത്തിൽ തിളക്കമാർന്ന പ്രകടനങ്ങൾ

1 COMMENT

  1. തീർച്ചയായും ക്യാപ്റ്റൻ കൃഷ്ണൻ നായർ ഓർമിക്കപ്പെടെണ്ട വ്യക്തിത്വം തന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here