ആർത്തവം ഇല്ലാത്ത നാളുകളിൽ ശബരിമല പോകണമെന്ന് നിമിഷ സജയൻ

കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ് തുടങ്ങി മുൻ നിര നായകരോടൊപ്പം അഭിനയിച്ചിട്ടുള്ള നിമിഷ ജനിച്ചതും വളർന്നതുമെല്ലാം അംബർനാഥിലാണ്.

0
ശബരിമല തീർഥാടനത്തിന് വിലക്കുകൾ പാടില്ലെന്നും പുരുഷന്മാർക്ക് പോകാമെങ്കിൽ സ്ത്രീകളെയും അനുവദിക്കണമെന്നും നടി നിമിഷ സജയൻ. ദൈവത്തിന് സ്ത്രീകളും പുരുഷന്മാരും ഒന്ന് പോലെയാണെന്നും അതുകൊണ്ട് തന്നെ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനോട് യോജിപ്പാണുള്ളതെന്നും നിമിഷ പറയുന്നു. ആർത്തവമാണ് വിഷയമെങ്കിൽ ആ ദിവസങ്ങൾ മാറ്റി വെച്ചിട്ട് പോകണമെന്നും നിമിഷ വ്യക്തമാക്കി. ശബരിമല പോകുന്ന പുരുഷന്മാരിൽ എത്ര പേരാണ് 40 ദിവസത്തെ വ്രതം നോക്കുന്നതെന്നും മുംബൈ മലയാളിയായ നിമിഷ സജയൻ ചോദിക്കുന്നു.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടിയിരുന്നു. തുടർന്ന് കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ് തുടങ്ങി മുൻ നിര നായകരോടൊപ്പം അഭിനയിച്ചിട്ടുള്ള നിമിഷ ജനിച്ചതും വളർന്നതുമെല്ലാം അംബർനാഥിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here