എയ്മ നവ കേരള പദ്ധതിയുടെ സംഘടന പ്രതിനിധി യോഗം പൂനെയിൽ നടന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി മുഖ്യാതിഥിയാവുന്ന ചടങ്ങിൽ പ്രശസ്ത ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കും

0
നവ കേരള പദ്ധതിയുടെ ഭാഗമായി എയ്മയുടെ ആഭിമുഖ്യത്തിൽ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലായി സംഘടനാ പ്രതിനിധി യോഗങ്ങൾ സംഘടിപ്പിച്ചു. കേരളത്തിന് കൈത്താങ്ങാകാൻ കാഴ്ച ശേഷിയില്ലാത്ത 55 കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീത വിരുന്നിനായി മുംബൈ നഗരമൊരുങ്ങുന്നതിന്റെ ഭാഗമായാണ് സംഘടനാ പ്രതിനിധി യോഗം പൂനെയിൽ നടന്നത്.
ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ മഹാരാഷ്ട്ര യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് നവ കേരള പദ്ധതിക്ക് സാക്ഷാത്ക്കാരം തേടുന്നത് കേരളത്തിലെ വെള്ളപ്പൊക്കം ദുരിതം വിതച്ച മേഖലയിലെ ഒരു ഗ്രാമം ദത്തെടുത്ത് പൂർണ്ണ വികസനം സാധ്യമാക്കുവാനുള്ള തയ്യാറെടുപ്പുകളെ കുറിച്ച് യോഗം ചർച്ച ചെയ്തു.
ഇതിനായി ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ ലയൺസ് ഇന്റർനാഷണൽ എയ്മയുടെ നവ കേരള പദ്ധതിയുമായി കൈകോർക്കുമെന്ന് എയ്മ മഹാരാഷ്ട്ര ഘടകം പ്രസിഡണ്ട് പി ജെ അപ്രേം അറിയിച്ചു.
മുൻ മുംബൈ ഷെരിഫ് ഡോ അശോക് മേത്ത, അരുണ ഓസ്വാൾ, സുദർശൻ നായർ തുടങ്ങിയ പ്രമുഖ ലയൺസ് പ്രതിനിധികളുമായി നടന്ന ചർച്ചയിലാണ് ഇക്കര്യം വ്യക്തമാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.
ഡിസംബർ 30 , 2018 ന് വൈകുന്നേരം 6 മണി മുതൽ സംഘടിപ്പിക്കുന്ന റീ- ബിൽഡിംഗ് കേരള വൺസോംഗ് അറ്റ് എ ടൈം” എന്ന നൃത്ത സംഗീത പരിപാടിയുടെ ആവിഷ്കാരം നിർവഹിക്കുന്നത് ഉഡാൻ എന്റർടൈൻമെന്റ് ഗ്രൂപ്പാണ്.  ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ ഉന്നമനത്തിനും എയ്മ പ്രതിജ്ഞാബദ്ധരാണെന്നു ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പ്രേമാ മേനോൻ വ്യക്തമാക്കി.
മഹാരാഷ്ട്ര മുഖ്യമന്ത്രി മുഖ്യാതിഥിയാവുന്ന ചടങ്ങിൽ പ്രശസ്ത ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കുമെന്ന് കൺവീനർ എ എൻ ഷാജി അറിയിച്ചു.
എയ്മ മുന്നോട്ടു വച്ച ആശയത്തിന് സഹകരണം അഭ്യർഥിച്ചു കൊണ്ടാണ് പൂനെയിൽ വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു കൂട്ടിയത് . ചിഞ്ച് വാഡാ മലയാളി സമാജം, പുണെ മലയാളി ഫെഡറേഷൻ, വേൾഡ് മലയാളി കൗൺസിൽ പുണെ പ്രൊവിൻസ്, ലയൺസ് ക്ലബ് തുടങ്ങി നഗരത്തിലെ പ്രമുഖ സംഘടനകളെ പ്രതിനിധീകരിച്ചു ഹരിനാരായണൻ, ഹരിദാസ്, സജി വർക്കി, ടി പി വിജയൻ, പൊതുവാൾ എ കെ ജാഫർ, ബേബി ജോൺ, പി ജെ സേവ്യർ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
ഒറ്റക്കെട്ടായി നിന്ന് നവ കേരളം കെട്ടിപ്പടുക്കുവാനും, ഭിന്ന ശേഷിക്കാരായ കലാകാരന്മാരുടെ ഉന്നമനത്തിനും ദുരിതം പേറുന്ന മഹാരാഷ്ട്രയിലെ നിർദ്ദനർക്ക് കൈത്താങ്ങാകാനുമുള്ള വിപുലമായ പദ്ധതിയാണ് പുണെയിലെ യോഗം ചർച്ച ചെയ്തത്.
പദ്ധതിയുടെ സാക്ഷാത്ക്കാരത്തിന് പിൻബലവുമായി നിരവധി ആശയങ്ങൾ പങ്കെടുത്ത പ്രമുഖർ പങ്കു വച്ചു . ചെറിയ ചെറിയ കൂട്ടായ്മകളിൽ മാത്രമായി പ്രവർത്തിച്ചു വരുന്ന മഹാരാഷ്ട്രയിലെ മലയാളികൾക്ക് പൊതു ആവശ്യങ്ങൾക്കായി ഒരു വേദി പ്രദാനം ചെയ്യുവാനും ഈ സംരംഭം നിമിത്തമാകുമെന്ന് യോഗം വിലയിരുത്തി.

Watch Special report in Amchi Mumbai


on Sunday @ 7.30 am in KAIRALI TV


കേരളപ്പിറവിയും കാർട്ടൂൺ ശതാബ്ദി ആഘോഷവുമായി
എയ്മയുടെ ‘കോക്കനട്ടൂൺസ്’ മുംബൈയിലും അരങ്ങേറി

എയ്മ മെഗാ ഷോയ്ക്ക് തിളക്കമേകാൻ ബിഗ് ബിയും

LEAVE A REPLY

Please enter your comment!
Please enter your name here