ഗോൾഡൻ വോയ്‌സ് സീസൺ 2 മത്സരങ്ങൾക്കായി തിരി തെളിഞ്ഞു.

മറുനാട്ടിലെ മലയാളി പ്രതിഭകൾക്ക് പ്രചോദനം നൽകി നിരവധി പ്രമുഖർ ആശംസകളുമായി മത്സരവേദിയിലെത്തി

0
ആംചി മുംബൈ ഒരുക്കുന്ന ഗോൾഡൻ വോയ്‌സ് മ്യൂസിക് റിയാലിറ്റി ഷോയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ശ്രീനാരായണ മന്ദിര സമിതിയുടെ എഡ്യൂക്കേഷൻ കോംപ്ലക്സിൽ റിയാലിറ്റി ഷോക്കായി പ്രത്യേകം സജ്ജമാക്കിയ ഫ്ലോറിൽ ആയിരുന്നു ചിത്രീകരണം നടന്നത്.
രാവിലെ 10 മണിക്ക് മുഖ്യാതിഥിയായ എൽ ഐ സി മാനേജിങ് ഡയറക്ടർ ബി വേണുഗോപാൽ, ചലച്ചിത്ര പിന്നണിഗായകനും കർണാടക ശാസ്ത്രീയ സംഗീതജ്ഞനുമായ ശങ്കരൻ നമ്പൂതിരി, പിന്നണി ഗായകൻ ബാബുരാജ് മേനോൻ, ശ്രീനാരായണ മന്ദിര സമിതി ജനറൽ സെക്രട്ടറി എൻ എസ് സലിംകുമാർ, ഗോൾഡൻ വോയ്‌സ് കോർഡിനേറ്റർ പി സത്യൻ, സാമൂഹിക പ്രവർത്തകൻ ഇ പി വാസു, ആംചി മുംബൈ ഡയറക്ടർ പ്രേംലാൽ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഗോൾഡൻ വോയ്‌സ് രണ്ടാം ഘട്ട മത്സരങ്ങൾക്ക് തുടക്കം കുറിച്ചു.

മുംബൈ, നാസിക്, അഹമ്മദാബാദ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നെത്തിയ 18 മത്സരാർഥികളാണ് ഒന്നും രണ്ടും റൗണ്ടുകളിൽ മാറ്റുരച്ചത്

മറുനാട്ടിലെ മലയാളി പ്രതിഭകളെ കണ്ടെത്തുവാനും അവരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുവാനും ഇത്തരം വേദികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ബി വേണുഗോപാൽ പറഞ്ഞു. വളർന്ന വരുന്ന ഗായകർക്ക് കിട്ടുന്ന വലിയ അവസരമാണ് ഗോൾഡൻ വോയ്‌സ് മറുനാട്ടിലെ കുട്ടികൾക്കായി വിഭാവനം ചെയ്ത സംഗീത പരിപാടിയെന്നും അനുകരണങ്ങളുടെ ചുവട് പിടിക്കാതെ സ്വന്തമായ ശൈലി പ്രാപ്തമാക്കി വേണം ഗായകരുടെ മുന്നോട്ടുള്ള സംഗീതയാത്രയെന്ന് വിശിഷ്ടാതിഥി എൻ എസ് സലിംകുമാർ അഭിപ്രായപ്പെട്ടു.
മറുനാട്ടിലെ മലയാളി പ്രതിഭകൾക്ക് പ്രചോദനം നൽകി നിരവധി പ്രമുഖർ ആശംസകളുമായി മത്സരവേദിയിലെത്തി. വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരായ ഡോ ഉമ്മൻ ഡേവിഡ്, ലീല ഉമ്മൻ, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ വേൾഡ് മലയാളി കൗൺസിൽ ജനറൽ സെക്രട്ടറി എം കെ നവാസ്, ഇന്ത്യ ലോ മേധാവി അഡ്വക്കേറ്റ് ശ്രീജിത്ത്, വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ അജയകുമാർ, അഡ്വക്കേറ്റ് പദ്മ ദിവാകരൻ, നടനും നിർമ്മാതാവുമായ മനോജ്‌കുമാർ, ഗോൾഡൻ വോയ്‌സ് ആദ്യ ഘട്ട മത്സരാർഥികളായിരുന്ന അഞ്ജലി നായർ, ദേവിക അഴകേശൻ, എൽ എൻ വേണുഗോപാൽ തുടങ്ങിയവരാണ് പ്രോത്സാഹനത്തിന്റെ പൂച്ചെണ്ടുകളുമായി മത്സരവേദിയെ ധന്യമാക്കിയവർ. രാവിലെ നടന്ന ഉൽഘാടന ചടങ്ങും, വൈകീട്ട് നടന്ന സമാപന ചടങ്ങും ആശിഷ്‌ എബ്രഹാം നിയന്ത്രിച്ചു.

നാടക ഗാനങ്ങൾ കോർത്തിണക്കിയ ‘മധുരിക്കും ഓർമകളും’, സലിൽ ചൗധരിയുടെ മികച്ച ഗാനങ്ങളുമായി ‘സലിൽദാ’ റൗണ്ടുമാണ് പൂർത്തിയായത്

മുംബൈ, നാസിക്, അഹമ്മദാബാദ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നെത്തിയ 18 മത്സരാർഥികളാണ് ഒന്നും രണ്ടും റൗണ്ടുകളിൽ മാറ്റുരച്ചത്. രണ്ടു റൗണ്ടുകൾക്ക് ശേഷം നടന്ന വിധി നിർണയത്തിൽ 11 പേരാണ് ഇനിയുള്ള മത്സരങ്ങൾക്കായി യോഗ്യത നേടിയത്.
നാടക ഗാനങ്ങൾ കോർത്തിണക്കിയ ‘മധുരിക്കും ഓർമകളും’, സലിൽ ചൗധരിയുടെ മികച്ച ഗാനങ്ങളുമായി ‘സലിൽദാ’ റൗണ്ടുമാണ് പൂർത്തിയായത്. നീതി നായർ അവതാരകയായെത്തിയ ഗോൾഡൻ വോയ്‌സ് മ്യൂസിക് റിയാലിറ്റി ഷോയിൽ ഇക്കുറി വിധികർത്താക്കളായെത്തിയത് പിന്നണി ഗായകരായ ശങ്കരൻ നമ്പൂതിരി, ബാബുരാജ് മേനോൻ എന്നിവരായിരുന്നു. വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾ കാഴ്ച വച്ച മത്സരാർഥികളിൽ നിന്നും അടുത്ത ഘട്ടത്തിലേക്കുള്ള മികച്ച ഗായകരെ തിരഞ്ഞെടുക്കുന്ന ജോലി വലിയ വെല്ലുവിളിയായിരുന്നുവെന്ന് സംഗീതജ്ഞൻ ശങ്കരൻ നമ്പൂതിരിയും ബാബുരാജ് മേനോനും അഭിപ്രായപ്പെട്ടു.
നാടൻ പാട്ടുകൾക്കായി വിഭാവനം ചെയ്ത അടുത്ത ഘട്ട മത്സരങ്ങൾ കൂടുതൽ ആകർഷകവുമായിരിക്കും. കോസ്റ്റ്യൂമിനും ചുവടുകൾക്കും സാധ്യതയുള്ള റൗണ്ടിലേക്കായി ഇനിയുള്ള മത്സര വേദി ഒരുങ്ങുമ്പോൾ ആവേശത്തോടൊപ്പം തന്നെ കടുത്ത വെല്ലുവിളി നേരിടാനുള്ള തയ്യാറെടുപ്പുകളിലാകും മത്സരാർത്ഥികൾ.

മറുനാട്ടിലെ മലയാളി പ്രതിഭകൾക്ക് പ്രചോദനം നൽകി നിരവധി പ്രമുഖർ ആശംസകളുമായി മത്സരവേദിയിലെത്തി
സംഗീതത്തെ ആഘോഷമാക്കാൻ വീണ്ടും ഗോൾഡൻ വോയ്‌സ് ഒരുങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here