ആദരവിന്റെ നിറവിൽ ഡോ ഉമ്മൻ ഡേവിഡും ലീലാ ഉമ്മനും

ഗോൾഡൻ വോയ്‌സ് മത്സരവേദിയിലെ സമാപന ചടങ്ങിലായിരുന്നു പ്രമുഖരായ വ്യക്തികളുടെ സാന്നിധ്യത്തിൽ അഞ്ഞൂറ് എപ്പിസോഡുകളുടെ നിറവിൽ നിൽക്കുന്ന ആംചി മുംബൈ പുരസ്‌കാരം നൽകി ആദരിച്ചത്.

0
മികവുറ്റ സേവനങ്ങൾക്ക് വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്കായി ഏർപ്പെടുത്തിയ അവാർഡ് ദാന ചടങ്ങിൽ വിദ്യാഭ്യാസ മേഖലയിലെ മികച്ച സംഭാവനകൾക്ക് പുരസ്‌കാരം കരസ്ഥമാക്കിയ ഡോ ഉമ്മൻ ഡേവിഡ് – ലീലാ ഉമ്മൻ ദമ്പതികളെ ആദരിച്ചു. ഗോൾഡൻ വോയ്‌സ് മത്സരവേദിയിലെ സമാപന ചടങ്ങിലായിരുന്നു പ്രമുഖരായ വ്യക്തികളുടെ സാന്നിധ്യത്തിൽ അഞ്ഞൂറ് എപ്പിസോഡുകളുടെ നിറവിൽ നിൽക്കുന്ന ആംചി മുംബൈ പുരസ്‌കാരം നൽകി മാതൃകാ ദമ്പതികളെ ആദരിച്ചത്. പ്രശസ്ത ചലച്ചിത്ര പിന്നണിഗായകനും കർണാടക ശാസ്ത്രീയ സംഗീതജ്ഞനുമായ ശങ്കരൻ നമ്പൂതിരി ഡോ ഉമ്മൻ ഡേവിഡിനും ലീലാ ഉമ്മനും പുരസ്‌കാരങ്ങൾ കൈമാറി.
ലണ്ടനിലെ ബ്രിട്ടീഷ് പാർലിമെന്റ് ഹൌസിൽ മികവുറ്റ സേവനങ്ങൾക്ക് വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്കായി ഏർപ്പെടുത്തിയ അവാർഡ് ദാന ചടങ്ങിലായിരുന്നു ഇന്ത്യയിൽ നിന്നും ഡോ ഉമ്മൻ ഡേവിഡ്, ലീല ഉമ്മൻ ഡേവിഡ് ദമ്പതികൾ മഹാത്മാ ഗാന്ധി സമ്മാൻ പുരസ്‌കാരത്തിന് അർഹരായത്.
സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ വേൾഡ് മലയാളി കൗൺസിൽ ജനറൽ സെക്രട്ടറി എം കെ നവാസ്, ഇന്ത്യ ലോ മേധാവി അഡ്വക്കേറ്റ് ശ്രീജിത്ത്, വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ അജയകുമാർ, അഡ്വക്കേറ്റ് പദ്മ ദിവാകരൻ, നടനും നിർമ്മാതാവുമായ മനോജ്‌കുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഡോ ഉമ്മൻ ഡേവിഡിനെയും ലീലാ ഉമ്മനെയും ആദരിച്ചത്. ബ്രിട്ടീഷ് പാർലിമെന്റ് ഹൌസിൽ നിന്ന് അവാർഡ് കൈപ്പറ്റിയപ്പോൾ ലഭിച്ച ആനന്ദമാണ് ആംചി മുംബൈയുടെ വേദിയിൽ ഇഷ്ടപ്പെട്ടവർ നൽകിയ ഈ ആദരവെന്ന് ലീലാ ഉമ്മൻ പറഞ്ഞു. ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ അഭിമാനം നൽകിയ മുഹൂർത്തമായിരുന്നു ലണ്ടനിലെ ബ്രിട്ടീഷ് പാർലിമെന്റ് ഹൌസിൽ നിന്ന് ലഭിച്ച ബഹുമതിയെന്ന് മുൻ ഇന്ത്യൻ പ്രധാന മന്ത്രി എച്. ഡി ദേവഗൗഡ നേരിട്ട് അഭിനന്ദിച്ച നിമിഷങ്ങൾ പങ്കു വച്ച് ഡോ ഉമ്മൻ ഡേവിഡ് ആദരവിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ടുള്ള പ്രസംഗത്തിൽ സംസാരിച്ചു.
ലണ്ടനിലെ ബ്രിട്ടീഷ് പാർലിമെന്റ് ഹൌസിൽ NRI വെൽഫെയർ അസോസിയേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച വർണാഭമായ അവാർഡ് ദാന ചടങ്ങിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അവാർഡ് ജേതാക്കളും അവരുടെ ബന്ധുക്കളും സന്നിഹിതരായിരുന്നു. ശങ്കരൻ നമ്പൂതിരി, അഡ്വക്കേറ്റ് ശ്രീജിത്ത്, അജയകുമാർ, അഡ്വക്കേറ്റ് പദ്മാ ദിവാകരൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.


ബ്രിട്ടീഷ് പാർലിമെന്റ് ഹൌസിൽ ‘മഹാത്മാ ഗാന്ധി സമ്മാൻ’ പുരസ്‌കാര നിറവിൽ ഇന്ത്യൻ ദമ്പതികൾ
ഡോംബിവ്‌ലി ഹോളി ഏഞ്ചൽസ് സ്‌കൂളിന് നൂറു മേനിയുടെ ഇരട്ടി മധുരം

LEAVE A REPLY

Please enter your comment!
Please enter your name here