മുംബൈയിൽ സംഘടിപ്പിക്കുന്ന നവോത്ഥാന വനിതാ മതിലിനു പിന്തുണയുമായി ജനശക്‌തി

0
നവോത്ഥാന മൂല്യങ്ങല്‍ സംരക്ഷിക്കാനുള്ള വനിതാ മതിലിനു പിന്തുണ നൽകി താക്കുർളി ജനശക്‌തി ആർട്ട്സും രംഗത്ത്. . കാലങ്ങളായി കേരളം ആർജ്ജിച്ചെടുത്ത നന്മകളെ പിന്നോട്ടടിപ്പിച്ച് നാടിനെ കലാപ ഭൂമിയാക്കുവാനുള്ള വർഗീയ ശക്തികളുടെ ശ്രമത്തെ കേരളം ഒറ്റക്കെട്ടായി പരാജയപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ വർഗ്ഗീയ ശക്തികൾ കേരളത്തിന് പുറത്ത് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് നടത്തിയ പ്രവർത്തനങ്ങൾ പ്രവാസി മലയാളികൾക്കാകെ മാനക്കേടുണ്ടാക്കിയെന്ന് ജനശക്തി ആർട്സ്, താക്കുർളി നടത്തിയ ചർച്ചാ വേദിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
നവോത്ഥാന ചരിത്രവും ശാസ്ത്ര ബോധവും കേരളത്തിന് പുറത്ത് വളരുന്ന പുതുതലമുറയിലേക്ക് എത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ”നവോത്ഥാന കേരളവും പ്രവാസി മലയാളികളും” എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ അഭിപ്രായമുയർന്നു. ജനുവരി ഒന്നിന് കേരളത്തിൽ നടക്കുന്ന വനിത മതിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മുംബൈയിൽ നടക്കുന്ന വനിത ചങ്ങല വിജയിപ്പിക്കണമെന്ന് ചർച്ചാ വേദി ആഹ്വാനം ചെയ്തു.


കനക നർത്തന പുരസ്‌കാര നിറവിൽ മുംബൈയുടെ സ്വന്തം കഥകളി ആചാര്യൻ
പരസ്പര ബഹുമാനമില്ലാത്തവരാണ് മുംബൈയിലെ എഴുത്തുകാരെന്ന് കെ ഡി ചന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here