ഇഷ അംബാനിയുടെ വെഡിങ് കാർഡിന് 3 ലക്ഷം രൂപ; ആഡംബര വിവാഹങ്ങൾക്കായി നഗരമൊരുങ്ങി

ബോളിവുഡ് താരം പ്രിയങ്കയുടെ വിവാഹംകല്യാണം കഴിഞ്ഞതിന് പുറകെ രൺവീർ ദീപിക വിവാഹത്തിന് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. താര വിവാഹത്തിനായി കാത്തിരിക്കുമ്പോൾ മറ്റൊരു ആഡംബര വിവാഹത്തിനായി നഗരമൊരുങ്ങിക്കഴിഞ്ഞു

0
മുംബൈയിൽ ഇത് കല്യാണക്കാലം. ബോളിവുഡ് താരം പ്രിയങ്കയുടെ വിവാഹം കഴിഞ്ഞതിന് പുറകെ രൺവീർ ദീപിക വിവാഹത്തിന് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ബോളിവുഡ് ഒന്നടങ്കം താര വിവാഹത്തിനായി കാത്തിരിക്കുമ്പോൾ മറ്റൊരു ആഡംബര വിവാഹത്തിനായി നഗരമൊരുങ്ങിക്കഴിഞ്ഞു. വ്യവസായി മുകേഷ്-നീത അംബാനിയുടെ മകൾ ഇഷ അംബാനിയും,  അജയ് – സ്വാതി പിരാമൽ ദമ്പതികളുടെ മകൻ ആനന്ദും തമ്മിലുള്ള വിവാഹമാണ് നഗരം ഇപ്പോൾ ചർച്ച ചെയ്യുന്നത് . ഇതിനായി 3 ലക്ഷത്തോളം വിലവരുന്ന ക്ഷണക്കത്താണ് അതിഥികൾക്ക് നൽകി വരുന്നത്.
വളരെ ഭംഗിയോടെ അലങ്കരിച്ച ബോക്സിനുള്ളിലാണ് വെഡിങ് കാർഡും ചടങ്ങിന്റെ വിശദാംശങ്ങൾ അടങ്ങിയ വിവരങ്ങളും സൂക്ഷിച്ചിരിക്കുന്നത്. കാർ പാർക്കിങ് നിർദ്ദേശങ്ങൾ വരെ അടങ്ങിയ ഭംഗിയായി രൂപകൽപ്പന ചെയ്ത ക്ഷണക്കത്തിൽ ഒളിഞ്ഞിരിക്കുന്ന കൗതുകങ്ങളാണ് സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. പ്രത്യേകം ഡിസൈൻ ചെയ്ത ബോക്സിന്റെ മുകളിൽ ലോഗോ പോലെ വധൂവരന്മാരുടെ പേരിന്റെ ആദ്യാക്ഷരം കൊത്തി വച്ചിട്ടുണ്ട്. പെട്ടി തുറന്നാൽ ഡയറി പോലെ വായിക്കാവുന്ന തരത്തിലാണ് കല്യാണക്കുറി. ഓരോ പേജിലും വിവാഹത്തെ കുറിച്ചുള്ള വിശദാംശങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിനോടൊപ്പമുള്ള മറ്റൊരു പെട്ടി തുറന്നാൽ ഗായത്രി മന്ത്രം കേൾക്കാം. ഇതിനകത്ത് നാല് ചെറിയ പെട്ടികൾ ഇനിയുമുണ്ട്. സ്വർണം കൊണ്ട് നിർമ്മിച്ചിരിക്കുന്ന പെട്ടികളിൽ ഗായത്രി ദേവിയുടെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇറ്റലിയിലായിരുന്നു ഇഷയും ആനന്ദും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. വിവാഹ പൂർവ ആഘോഷങ്ങൾക്ക് വേദിയാകുന്നത് ഉദയ്പൂരാണ്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഗംഭീര ആഘോഷങ്ങൾക്കാണ് ഉദയ്പൂർ വേദിയാകുന്നത്  . 100 പ്രത്യേക വിമാനങ്ങളാണ് അതിഥികൾക്ക് പറക്കുവാനായി സജ്ജമാക്കിയിരിക്കുന്നത്. മുംബൈയിലെ ആന്റിലയിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും നാളെ (ഡിസംബർ 12) നടക്കുന്ന ഇഷയുടെ വിവാഹം.
ലക്ഷങ്ങൾ വിലമതിക്കുന്ന കല്യാണക്കുറി മാത്രമല്ല പ്രശസ്ത ഫാഷൻ ഡിസൈനർ സബ്യസാചി ഇഴ ചേർത്ത കല്യാണ വസ്ത്രങ്ങളും ഇത് വരെ കാണാത്ത മോസ്റ്റ് സ്റ്റൈലിഷ്  വിഭാഗത്തിലാണ് രൂപ കൽപ്പന ചെയ്തിരിക്കുന്നത്.

ഏകദേശം 720 കോടി രൂപയുടെ വിനിമയവും തൊഴിൽ അവസരങ്ങളുമാണ് അംബാനി കുടുംബത്തിലെ പുതിയ തലമുറയിലെ ആദ്യ കല്യാണം കണക്കാക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here