കാത്തിരിപ്പിന് വിരാമം; ഒടിയൻ മാണിക്യൻ നാളെ മുംബൈയിലെത്തും

0
തേങ്കുറിശ്ശിയിലെ കറുത്ത രാവുകളിൽ മരക്കൂട്ടങ്ങൾക്കിടയിൽ പതിയിരുന്ന് ഒടിവിദ്യകൾ നടത്തിയിരുന്ന ഒടിയൻ മാണിക്യനെത്തുന്നത് സൂര്യനസ്തമിക്കാത്ത നഗരത്തിൽ. ഇവിടെ ഇരുട്ടിന്റെ മറവില്ല.. പാട വരമ്പുകളില്ല. പക്ഷെ ഒടിയന്റെ കഥകൾ കേട്ട് വളർന്ന തലമുറകളുടെ ജീവിത സ്പന്ദനങ്ങളുണ്ട്. അവരുടെയെല്ലാം മറക്കാത്ത ഓർമ്മകളുണ്ട്. ഒടിയൻ അനുഭവങ്ങൾ കരിമ്പനകൾ തല ഉയർത്തി നിൽക്കുന്ന പാലക്കാട്ടിലെ ഓരോ ഗ്രാമവാസിക്കും പറയാനുണ്ടാകും. മുംബൈ മലയാളികൾക്കിടയിൽ ഒരു വലിയ വിഭാഗം ഒറ്റപ്പാലം  ഭാഗത്തു നിന്ന് നഗരത്തിലെത്തിയവരാണെന്ന് പറയാം. നാടിന്റെ സംസ്കാരവും പൈതൃകവും ഇപ്പോഴും മനസിൽ പേറി നടക്കുന്ന നിരവധി പാലക്കാട്ടുകാരെ മഹാ നഗരത്തിൽ കാണാനാകും. അവർക്കെല്ലാം ഗൃഹാതുരത പകർന്നായിരിക്കും ഒടിയൻ മാണിക്യന്റെ വരവ്.

അന്നെല്ലാം മുത്തശ്ശിയാണ് ഒടിയൻ കഥകൾ ഒന്നൊന്നായി റിലീസ് ചെയ്തിരുന്നത്. ചെർപ്പുളശ്ശേരിയിൽ നിന്നും 36 വർഷം മുൻപ് മുംബൈയിലെത്തി മണികണ്ഠൻ വാരിയർ ഓർത്തെടുത്തു

തലയിൽ കറുത്ത മുണ്ടിട്ട്, തുറിച്ചു നോക്കുന്ന കണ്ണുകളോടെ, മേൽവസ്ത്രം ഇല്ലാതെ ഒരു ചെറിയ മുണ്ടുമാത്രമുടുത്തു നിൽക്കുന്ന രൂപം. കുട്ടിക്കാലത്തു കണ്ടു മറന്ന ഭീതിപ്പെടുത്തുന്ന രൂപത്തെ ഓർത്തെടുത്തു പറയുമ്പോൾ പനമണ്ണ സ്വദേശി അമ്മിണി മേനോന്റെ കണ്ണുകളിൽ ഇപ്പോഴും ഭയം. വീട്ടിൽ അയാൾ വരുമ്പോൾ അച്ഛമ്മ പറയും .. കുട്ടികളാരും അവിടേക്ക് വരരുതെന്ന് . ഗ്രാമങ്ങളിൽ ഒടിവിദ്യ ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തി കൊല്ലാൻ കഴിവുള്ളവരെയാണ് അക്കാലത്ത് ഒടിയൻ എന്ന് അറിയപ്പെട്ടിരുന്നത് .
ഇടങ്ങഴി അരി ഇലയിലോ കടലാസിലോ വച്ച് അച്ഛമ്മ വീട്ടിൽ വരുമായിരുന്ന അപരിചിതനായ മനുഷ്യന് കൊടുക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ടെന്നാണ് അമ്മിണി പറയുന്നത്. അയാൾക്കു ഒടി വിദ്യ അറിയാമെന്ന് അച്ഛമ്മ ഞങ്ങളോട് അടക്കം പറയുമായിരുന്നു. അയാൾ നടന്നകലുന്നത് വരെ അച്ഛമ്മയുടെ പുറം പറ്റി ഭീതിയോടെ നിന്നിരുന്ന നാളുകളെ കുറിച്ച് അമ്മിണി പറഞ്ഞു. 42 വർഷത്തെ മുംബൈ ജീവിതത്തിനു പോലും പിഴുതെറിയാൻ കഴിയാത്ത അനുഭവവും കേട്ടുകേൾവികളും കൂടിക്കലർത്തിയ ഓർമച്ചെപ്പിലെ ഒടിയൻ കഥകൾ  പറയുമ്പോൾ പക്ഷെ അമ്മിണിക്ക് ഇന്ന് ഭയമില്ല… കൗതുകം മാത്രം !
അന്നെല്ലാം മുത്തശ്ശിയാണ് ഒടിയൻ കഥകൾ ഒന്നൊന്നായി റിലീസ് ചെയ്തിരുന്നത്. ചെർപ്പുളശ്ശേരിയിൽ നിന്നും 36 വർഷം മുൻപ് മുംബൈയിലെത്തിയ മണികണ്ഠൻ വാരിയർ ഓർത്തെടുത്തു. കഥകൾ കേൾക്കാൻ ഞങ്ങൾ കുട്ടികൾക്ക് വലിയ കമ്പമായിരുന്നു. പക്ഷെ രാത്രിയായാൽ കൂട്ടിന് ആളില്ലെങ്കിൽ ഉറങ്ങാൻ കഴിയില്ല.

കൊയ്ത്തു കാലമായാൽ വീട്ടിൽ പണിക്കു വന്നിരുന്ന സ്ത്രീകൾ ഇത്തരം ഒടിയൻ കഥകൾ പറയുന്നത് കേൾക്കാൻ നല്ല രസമായിരുന്നുവെന്നാണ് പൻവേലിൽ താമസിക്കുന്ന ദേവിക പറയുന്നത്.

പണ്ടത്തെ ഒരു കൊട്ടേഷൻ ഗ്യാങ്ങ് എന്നൊക്കെ വേണമെങ്കിൽ ഒടിയന്മാരെ വിശേഷിപ്പിക്കാമെന്നാണ് ഏതാണ്ട് 46 വർഷമായി അധോലോക കഥകളുടെ തലസ്ഥാനത്ത് ജീവിക്കുന്ന വാരിയരുടെ സുഹൃത്തും കോതകുറിശ്ശി സ്വദേശിയുമായ വേണുഗോപാൽ നർമ്മത്തോടെ പറഞ്ഞത്. അവർക്കു ഏതു രൂപവും പ്രാപിക്കാനുള്ള കഴിവുണ്ടത്രെ. കേട്ടുകേൾവികൾ പൊടിപ്പും തൊങ്ങലും വച്ചായിരുന്നു പല മുത്തശ്ശിമാരും അനുഭവ കഥകളായി പറഞ്ഞു തന്നിരുന്നത്. കേൾവി സുഖത്തിനാണ് അന്നവർ അങ്ങിനെ ചെയ്തിരുന്നതെന്ന് ഇപ്പോൾ തോന്നുന്നു…മഹീന്ദ്ര ഗ്രൂപ്പിൽ ജോലി ചെയ്യുന്ന വേണുഗോപാൽ മുത്തശ്ശി കഥകളിലെ അതിശയോക്തിയുടെ രഹസ്യം പുറത്താക്കി!
കൊയ്ത്തു കാലമായാൽ വീട്ടിൽ പണിക്കു വന്നിരുന്ന സ്ത്രീകൾ ഇത്തരം ഒടിയൻ കഥകൾ പറയുന്നത് കേൾക്കാൻ നല്ല രസമായിരുന്നുവെന്നാണ് പൻവേലിൽ താമസിക്കുന്ന ദേവിക പറയുന്നത്. ഇവരോടൊപ്പമിരുന്ന് കഥകൾ കേൾക്കുമ്പോൾ പണിയെടുക്കുന്ന ഭാരം കുറയുമെന്ന് ന്യായീകരണമാണ് അന്നെല്ലാം അമ്മ പറയാറുണ്ടായിരുന്നത്. എന്നിരുന്നാലും പല രാത്രികളിലും ഉറക്കത്തിൽ ഞെട്ടി ഉണർന്ന കാര്യം സമ്മതിക്കുമ്പോൾ ദേവികക്ക് അൽപ്പം ജാള്യത.
പൊതുവെ താഴ്ന്ന സമുദായത്തിൽ പെടുന്നവരായിരുന്നു ഒടിയന്മാർ. ഇവർ പ്രത്യേകം ഉണ്ടാക്കി എടുക്കുന്ന മരുന്ന് മുഖത്തു തേയ്‌ച്ചു രൂപം മാറാൻ കഴിവുള്ളവരാണെന്നാണ് അന്നത്തെ വിശ്വാസം. രൂപം മാറി ജോലിക്ക് പോകുന്ന ഒടിയൻ തിരിച്ചു വരുന്നത് വരെ ഭാര്യ ഉറക്കമൊഴിച്ചു കാത്തിരിക്കുമെന്നൊരു വിശ്വാസവുമുണ്ട്. അന്ധേരിയിൽ താമസിക്കുന്ന തേങ്കുറിശ്ശിക്കാരൻ മാധവൻ നായരുടെ വാക്കുകൾക്ക് ആധികാരിതയുടെ നിറമുണ്ട്.
പാലക്കാട്ടെ മുത്തശ്ശിമാരുടെ തിരക്കഥകളെ വെല്ലാൻ മാധ്യമ പ്രവർത്തകനായ ഹരികൃഷ്ണന് കഴിയുമോ എന്ന് കണ്ടറിയാം. അനുവാചകർക്ക് പകർന്ന് നൽകാൻ ശ്രീകുമാറിന്റെ സംവിധാന മികവിന് സാധിച്ചാൽ ഒടിയൻ കഥകൾ ഇനിയുള്ള തലമുറയും പാടി നടക്കും

ബോക്സ് ഓഫീസിലും ഒടിയൻ വിദ്യ

പുലി മുരുകന് ശേഷം മലയാളത്തിലെത്തുന്ന മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമായ മോഹൻലാൽ തന്നെ നായകനായ ഒടിയൻ റിലീസിന് മുൻപേ 100 കോടി ക്ലബ്ബിൽ എത്തിയ ആദ്യ മലയാള ചിത്രമായി മാറി. മോഹന്‍ലാല്‍ ആരാധകരും സിനിമാ ലോകവും വന്‍ പ്രതീക്ഷയിയോടെയാണ് ഒടിയനായി കാത്തിരിക്കുന്നത്. പരസ്യ മേഖലയിലെ പ്രമുഖനായ ശ്രീകുമാര്‍ മേനോനാണ് ഈ ബിഗ്ബജറ്റ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മോഹൻലാലിൻറെ ഏറ്റവും വലിയ ആരാധകനായ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മറ്റൊരു ഫാൻ ആയ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ചിത്രം മോഹൻലാൽ എന്ന താരത്തിന്റെ സാധ്യതകളെ പരമാവുധി പ്രയോജനപ്പെടുത്തിയ ചിത്രം വലിയ പ്രതീക്ഷയാണ് ഉയർത്തിയിരിക്കുന്നത്.
മറ്റൊരു മലയാള ചലച്ചിത്രത്തിനും അവകാശപ്പെടാനാകാത്ത പ്രൊമോഷനാണ് ഒടിയൻ എന്ന ബിഗ് ബജറ്റ് ചിത്രത്തിനായി അണിയറ പ്രവർത്തകർ ഒരുക്കി കൊണ്ടിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ നടന്ന പ്രചാരണ പരിപാടികളിൽ മോഹൻലാൽ മഞ്ജു വാരിയർ അടക്കമുള്ള താരങ്ങൾ പങ്കെടുത്തു.

തരംഗമായി ഒടിയൻ. കൗതുകമായി ഒടിയൻ മോഡൽ ജന്മദിനാഘോഷത്തിന്റെ ക്ഷണക്കത്ത്

മകന്റെ ആദ്യ ജന്മദിനം ആഘോഷിക്കാൻ ബിനു രവീന്ദ്രനും സുദിനയും തിരഞ്ഞെടുത്തത് ഒടിയൻ മോഡൽ ബർത്ത് ഡേ ഇൻവിറ്റേഷൻ കാർഡ്. സമൂഹ മാധ്യമങ്ങളിൽ ഇതിനകം തരംഗമായി മാറിയിരിക്കയാണ് യുവാൻ എന്ന കൊച്ചു മിടുക്കന്റെ ജന്മദിനാഘോഷം. ഓടിയൻ ടീസർ ഓർമിപ്പിക്കും വിധം കയ്യിൽ വെറ്റിലയുമായി വേഷത്തിലും ഭാവത്തിലും ലാലിസം ചേർത്താണ് പയ്യൻസ് കാർഡിൽ കൗതുകമാകുന്നത്.

കേരളത്തിൽ മാത്രം 450 സ്കീനുകളിൽ പ്രദർശിപ്പിക്കുന്ന ഒടിയൻ മുംബൈയിൽ 14 കേന്ദ്രങ്ങളിലായാണ് പ്രദർശിപ്പിക്കുന്നത്

Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv


ഒടിയനിലെ പ്രണയഗാനത്തിനൊരു ദേവികാ സ്പർശം!
തരംഗമായി ഒടിയനിലെ ആദ്യ ഗാനം; മോഹൻലാലും ആന്റണിയും മുംബൈയിൽ
ദേവികയുടെ ‘ഒടിയൻ പാട്ടി’നെ അഭിനന്ദിച്ചു സംഗീത സംവിധായകൻ എം ജയചന്ദ്രനും ഗായകൻ സുധീപ് കുമാറും

LEAVE A REPLY

Please enter your comment!
Please enter your name here