നവ കേരള പദ്ധതിക്ക് പുത്തൻ പ്രതീക്ഷകളുമായി എയ്മ – ലയൺസ് ക്ലബ് കൂടിക്കാഴ്ച

ഡിസംബർ 30ന് ഷണ്മുഖാനന്ദ ഹാളിൽ വച്ച് നടക്കുന്ന പരിപാടിയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യാതിഥിയായിരിക്കും.

0
ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ മഹാരാഷ്ട്ര ഘടകത്തിന്റെ നവ കേരള പദ്ധതിയുടെ ഭാഗമായി ഷണ്മുഖാനന്ദ ഹാളിൽ സംഘടിപ്പിക്കുന്ന ചാരിറ്റി ഷോയ്ക്ക് പിന്തുണയുമായാണ് ലയൺസ് ക്ലബ് ഇന്റർനാഷണൽ മുന്നോട്ട് വന്നിരിക്കുന്നത്. പ്രളയക്കെടുതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങളെ പുനർ നിർമ്മിക്കുവാനുള്ള എയ്മയുടെ പദ്ധതി അഭിനന്ദനം അർഹിക്കുന്നുവെന്നും ഇതിനോടൊപ്പം ഭിന്ന ശേഷിക്കാരായ കലാകാരന്മാരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പരിപാടികൾ സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയാണ് ഉയർത്തി കാട്ടുന്നതെന്നും ലയൺസ് ക്ലബ്ബിന്റെ ഇന്റർനാഷണൽ പ്രസിഡണ്ട് ഗുഡ് റൺ മുംബൈയിൽ പറഞ്ഞു. ലയൺസ് ക്ലബ്ബിന്റെ ആദ്യ വനിതാ ഇന്റർനാഷണൽ പ്രസിഡണ്ട് എന്ന ബഹുമതിയോടെ ചരിത്രത്തിൽ ഇടം നേടിയ ഗുഡ് റൺ തനിക്ക് ലഭിച്ച ഉത്തരവാദിത്തത്തെ നൂറു ശതമാനം ആത്മാർത്ഥതയോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാക്കി. ഔദ്യോധികമായ ആവശ്യങ്ങൾക്കായി നൂറോളം രാജ്യങ്ങളിൽ നിരന്തരം സഞ്ചരിക്കേണ്ടി വരുന്ന ഗുഡ് റണ്ണിനെ അനുഗമിക്കുന്ന ഭർത്താവ് ഡോ ജോൺ ബർണിയും യോഗത്തിൽ സന്നിഹിതനായിരുന്നു.
ഡോ അശോക് മേത്തയാണ് പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ. ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനയുടെ ഇന്ത്യൻ പ്രതിനിധിയായ അരുണ ഗോസ്വാളുമായും അശോക് മേത്തയും ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ പ്രതിനിധികളും സംസാരിച്ചു.
എയ്മ മഹാരാഷ്ട്ര ഘടകം പ്രസിഡണ്ട് പി ജെ അപ്രേം ലയൺസ് പ്രതിനിധികളെ സ്വീകരിച്ചു. ജനറൽ സെക്രട്ടറി പ്രേമാ മേനോനെ കൂടാതെ എയ്മ പ്രതിനിധികളായ ഉപേന്ദ്ര മേനോൻ, രാഖി സുനിൽ, അഡ്വക്കേറ്റ് പദ്മ ദിവാകരൻ എന്നിവരും മുംബൈ JW മാരിയറ്റിൽ നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഡിസംബർ 30ന് ഷണ്മുഖാനന്ദ ഹാളിൽ വച്ച് നടക്കുന്ന പരിപാടിയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യാതിഥിയായിരിക്കും. ഉഡാൻ എന്റർടൈൻമെന്റ് ഗ്രൂപ്പ് നയിക്കുന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കും
:::::::::::::
For more details : Dr. P.J. Aprain 98211 14111
For Passes  G. Komalan –  996 733 0859 / Adv. Prema Menon – 989 2180 858

http://www.myaima.org

REBUILDING KERALA
One Song at a Time
Venue : SHANMUKHANANDA HALL, Matunga
Date : 30 December 2018 

Tune in AMCHI MUMBAI for more details.

Subscribe & enable Bell icon for regular update

www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv


എയ്മ നവ കേരള പദ്ധതിക്ക് പിന്തുണയുമായി സമാജങ്ങളും സന്നദ്ധ സംഘടനകളും
പ്രവാസികള്‍ക്ക് മാതൃഭാഷ ഓര്‍മ്മയാണ് – പ്രൊഫ.സുജ സൂസന്‍ ജോര്‍ജ്


എയ്മ നവ കേരള പദ്ധതിയുടെ സംഘടന പ്രതിനിധി യോഗം പൂനെയിൽ നടന്നു

LEAVE A REPLY

Please enter your comment!
Please enter your name here