ഓയോ റൂംസിനെതിരെ മുംബൈയിലെ മലയാളി ഹോട്ടലുകൾ രംഗത്ത്

ഗുജറാത്തിലെ ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷനും മറ്റ് ഓൺലൈൻ ട്രാവൽ കമ്പനികളും ഇതിനോടകം തന്നെ നടപടിക്ക് ഒരുങ്ങി കഴിഞ്ഞു.

0
മുംബൈയിലെ മലയാളി ഹോട്ടലുകളടക്കം രാജ്യത്താകെയുള്ള ബജറ്റ് ഹോട്ടലുകളാണ് ഒയോ തുടങ്ങിയ ഓൺലൈൻ ഹോട്ടൽ ബുക്കിങ് സൈറ്റിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഒയോ നൽകുന്ന ഓഫറുകളും ഡിസ്‌കൗണ്ടുകളും ഹോട്ടൽ വ്യവസായത്തെ തന്നെ പ്രതിസന്ധിയിലായിരിക്കുകയാണെന്ന് മുംബൈയിൽ നടന്ന പത്രസമ്മേളനത്തിൽ അസോസിയേഷൻ ഭാരവാഹികൾ വിശദീകരിച്ചു.
ഗുജറാത്തിലെ ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷനും മറ്റ് ഓൺലൈൻ ട്രാവൽ കമ്പനികളും ഇതിനോടകം തന്നെ നടപടിക്ക് ഒരുങ്ങി കഴിഞ്ഞു.
തുടക്കത്തിൽ കരാർ പ്രകാരം ഇടപാടുകൾ നടത്തിയിരുന്ന ഓൺലൈൻ സേവനദാതാക്കൾ പിന്നീട് പറഞ്ഞുറപ്പിച്ച വ്യവസ്ഥകളിൽ നിന്നെല്ലാം മാറുകയായിരുന്നവെന്നു ഇവരെല്ലാം പരാതിപ്പെടുന്നു.
ഓയോ തീരുമാനിക്കുന്ന വ്യവസ്ഥകൾ ചെറുകിട ബജറ്റ് ഹോട്ടലുകൾക്ക് മേൽ അടിച്ചേൽപ്പിക്കുവാൻ തുടങ്ങിയതോടെയാണ് ഹോട്ടൽ അസോസിയേഷൻ പ്രതിഷേധിക്കാൻ തുടങ്ങിയത്.
മുംബൈയിൽ ബജറ്റ് ഹോട്ടൽ അസോസിയേഷനിൽ 250-ഓളം അംഗങ്ങളാണുള്ളത്. ഇതിൽ നൂറോളം പേർ മലയാളി ഹോട്ടലുടമകളാണ്. ഇവിടെ മാത്രം ഒയോ റൂംസ് 10 മുതൽ 15 കോടി രൂപ വരെ കുടിശ്ശികയാണ് വരുത്തിയിരിക്കുന്നത്.
റിതേഷ് അഗർവാൾ എന്ന യുവ സംരംഭകൻ തുടക്കമിട്ട ഓൺലൈൻ സംരംഭത്തിന് വലിയ സ്വീകാര്യതയായിരുന്നു തുടക്കത്തിൽ ലഭിച്ചിരുന്നത്. എന്തായാലും ഹോട്ടൽ ഉടമകളെ വെറും ഹൌസ് കീപ്പർമാരായി ഒതുക്കി വലിയ ലാഭം കൊയ്യുന്ന ഇടനിലക്കാരായി ചൂഷണം തുടങ്ങിയതോടെയാണ് അസോസിയേഷൻ രംഗത്തെത്തിയിരിക്കുന്നത്

ബഡ്ജറ്റ് ഹോട്ടൽ അസോസിയേഷൻ ദുരിതാശ്വാസ സഹായം മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കൈമാറി
കേരളത്തെ കാത്തിരിക്കുന്നത് അഭിവൃദ്ധിയുടെ നാളുകളെന്ന് യുവ സംരംഭകൻ റിതേഷ്

LEAVE A REPLY

Please enter your comment!
Please enter your name here