വടം വലി മത്സരത്തിനിടെ കുഴഞ്ഞു വീണ് മലയാളി വിദ്യാർത്ഥി മരണപ്പെട്ടു

0
മുംബൈ നഗരത്തിലെ താനെ ശാന്തി നഗറിലാണ് പ്രദേശ വാസികളെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്. വിദ്യാ വിഹാർ സോമയ്യ കോളേജിലെ വിദ്യാർത്ഥിയായ ജിബിൻ സണ്ണിയാണ് ഇന്ന് രാവിലെ കോളേജിൽ നടന്ന വടം വലി മത്സരത്തിനിടെ സംഭവ സ്ഥലത്ത് തന്നെ കുഴഞ്ഞു വീണ് മരണമടഞ്ഞത്. 22 വയസ്സ് പ്രായമുള്ള ജിബിൻ മുളുണ്ട് സെന്റ് ജോർജ് ഓർത്തഡോൿസ് പള്ളിയിലെ സജീവ അംഗം കൂടിയാണ്. വാഗ്ലെ എസ്റ്റേറ്റ് ഏരിയ മെമ്പർ ആയ ഓ പി സണ്ണിയുടെ മകനാണ് ജിബി. ഭൗതിക ശരീരം പോസ്റ്റ്മോർട്ടത്തിന് ശേഷം താനെ രാജാവാടി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാര ചടങ്ങുകളുടെ വിവരങ്ങൾ ലഭ്യമല്ല.

 


മകന്റെ മുൻപിൽ ഭാര്യയെ കുത്തി കൊന്ന യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here