വരികൾക്കിടയിലൂടെ

വരികൾക്കിടയിലൂടെ വായിക്കാൻ മറന്നവ കോറിയിടുകയാണ് കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0
ഭക്തന്റ ആത്മാഹുതി: സംസ്ഥാനത്ത്  ബിജെപി ഹർത്താൽ
# ജിഷയ്ക്കോ സൗമ്യയ്ക്കോ മധുവിനോ ഒന്നും വേണ്ടി ആരും ഒരു ഹർത്താലും നടത്തിയില്ല
വനിതാ മതിൽ: ചെന്നിത്തലയെ രക്ഷാധികാരി സ്ഥാനത്തു നിന്നും നീക്കി
# വേണ്ടിയിരുന്നില്ല, ഒരു വാലും *തല* യുമില്ലാത്ത മതിൽ  എന്ന ചീത്തപ്പേരായി
ചരിത്രത്തിൽ ബിരുദമെടുത്തയാൾ ആർ.ബിഐ യെ ചരിത്രമാക്കുമോ? പരിഹസിച്ച് ബി.ജെപി നേതാവ് ജയ് നാരായൺ വ്യാസ്
#ഇനിയും എണ്ണിത്തീരാനുള്ളത് നിരോധിച്ച പഴയനോട്ടുകളാണ്.അതിന് അറിയേണ്ടത് സാമ്പത്തികശാസ്ത്രമല്ല ചരിത്രം തന്നെ.
ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ പേടിക്കാനായി ഒന്നുമില്ലെന്ന് ബിജെപി വിലയിരുത്തൽ
#ഈ ഫലത്തോടെ ജനങ്ങളുടെയും ഭയം മാറിയത്രേ
തുടർച്ചയായി ഹർത്താൽ നടത്തി ബിജെപി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: ചെന്നിത്തല
#ജനുവരിയിൽ 2019 ലെ ഹർത്താലുകൾ പ്രഖ്യാപിക്കും. ഡിസംബർ 31 ന് മുമ്പ് 2018ലെ ഹർത്താൽ ബജറ്റ് വിനിയോഗിച്ചില്ലെങ്കിൽ അത് ലാപ്സ് ആകും.

:::::

  • രാജൻ കിണറ്റിങ്കര

LEAVE A REPLY

Please enter your comment!
Please enter your name here