വരികൾക്കിടയിലൂടെ

0

റഫാൽ വിധിയിൽ പിഴവ്: തിരുത്താനാവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയിൽ

അപ്പോഴെങ്ങനാ? രാഹുൽ ഇപ്പം മാപ്പു പറയണോ അതോ തിരുത്തിക്കഴിഞ്ഞ് പറഞ്ഞാൽ മതിയോ?

ഇനി അത്യാവശ്യത്തിനു മാത്രം സി പി എം ഹർത്താൽ: ഉറപ്പു നൽകി കോടിയേരി

ഇനി ഹർത്താൽ രാത്രിയാക്കാം. ജനത്തിന് ബുദ്ധിമുട്ടുമില്ല. ഹർത്താൽ പരിപൂർണ്ണ വിജയവും

പി കെ ശശിയെ പുറത്താക്കാതെ വനിതാ മതിലിൽ പങ്കെടുക്കില്ലെന്ന് സാറാ ജോസഫ്

ശശി നിൽക്കുന്നതിന് ഇപ്പുറത്ത് മതിൽ നിർമ്മിച്ചാൽ മതി. എന്നിട്ട് പറയണം ശശി മതിലിനു പുറത്തെന്ന്

മദ്ധ്യപ്രദേശ് നിയമസഭയിൽ 187 കോടിപതികൾ . 94 പേർക്കെതിരെ ക്രിമിനൽ കേസുകൾ

അപ്പോളിനി ഒട്ടും താമസിക്കണ്ട. ഉടനെ മാതൃകാ നിയമസഭയായി പ്രഖ്യാപിക്കാം

പതിനെട്ടാം പടിക്കു മുകളിൽ മോബൈൽ ഫോണിന് വിലക്ക്

ശ്ശേ മേൽശാന്തിയൊത്തൊരു സെൽഫി തരപ്പെട്ടാൽ അയ്യപ്പനുമൊത്തും. ഇനിയെങ്ങിനെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യും.

രാജൻ കിണറ്റിങ്കര

LEAVE A REPLY

Please enter your comment!
Please enter your name here