അടിപൊളിക്ക് ഒന്നാം പിറന്നാൾ; അതിഥികൾക്കായി ആകർഷകമായ ഓഫറുകൾ

ആഘോഷ നാളുകളെ അവിസ്മരണീയമാക്കുന്ന അടിപൊളി രുചിക്കൂട്ടുകൾ ഇതിനകം ജനപ്രിയമായിക്കഴിഞ്ഞു

0

മുംബൈ മലയാളികളുടെ ഇഷ്ടപ്പെട്ട ആഹാര കേന്ദ്രമായ അടിപൊളി ഒരു വർഷം പിന്നിടുവാൻ പോകുകയാണ്. പിറന്നാൾ കാര്യമായി ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ് അടിപൊളി. അതിശയിപ്പിക്കുന്ന നിരവധി ആശയങ്ങളുമായാണ് അടിപൊളിയുടെ പിറന്നാൾ ആഘോഷത്തിനായി ഒരുക്കങ്ങൾ നടക്കുന്നത്.

കുടുംബസമേതമോ കൂട്ടുകാർ ഒരുമിച്ചോ വന്നൊരു സെൽഫി എടുക്കാം. ഇതിനായി പ്രത്യേകം രൂപ കല്പന ചെയ്ത ഫോട്ടോ ബൂത്ത് വരെ റെഡിയായിരിക്കയാണ് മലയാളികളുടെയും ഇതര ഭാഷക്കാരുടെയും പ്രിയപ്പെട്ട ഹോട്ടൽ. ആകർഷകമായ ഡിസ്‌കൗണ്ടുകളാണ് അടിപൊളിയിൽ അതിഥികളെ കാത്തിരിക്കുന്നത്.

ആഘോഷ നാളുകളെ അവിസ്മരണീയമാക്കുന്ന അടിപൊളി രുചിക്കൂട്ടുകൾ ഇതിനകം ജനപ്രിയമായിക്കഴിഞ്ഞു. ക്രിസ്മസും പുതുവത്സരവുമായി ആഘോഷത്തിന്റെ രാവുകൾക്ക് ആവേശം പകരാൻ പ്രത്യേക രുചിഭേദങ്ങളുമായാണ് അടിപൊളി കിച്ചൻ തയ്യാറെടുക്കുന്നത്. ക്രിസ്മസ് രാവുകളെ ആഘോഷമാക്കുവാൻ വിവിധയിനം പഴങ്ങളും ഉണങ്ങിയ പഴവർഗങ്ങളും കശുവണ്ടി പരിപ്പും പിന്നെ മത്തു പിടിപ്പിക്കുന്ന പുത്തൻ ചേരുവകളുമായി ബേക്ക് ചെയ്‌തെടുക്കുന്ന സ്പെഷ്യൽ അടിപൊളി കേക്കുകൾ ഇതിനകം തരംഗമായി കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here