മുംബൈയിലെ ‘കണ്ണൂർ ഫ്രണ്ട്സി’ന് ജന്മനാട്ടിൽ ഇനി പറന്നിറങ്ങാം

ജനുവരിയിൽ ആദ്യ സേവനത്തിന് തുടക്കമിടും

0

ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാകുന്നത്. അന്ന് മുതൽ മഹാനഗരത്തിലെ കണ്ണൂർ സ്വദേശികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വാർത്തയായിരുന്നു ജന്മനാട്ടിലേക്കുള്ള വിമാനയാത്ര. ജനുവരി 10ന് ഗോ എയർ വിമാനത്തിന്റെ കണ്ണൂർ – മുംബൈ സർവീസിന് തുടക്കമിടുന്നതോടെ പുതിയൊരു ചരിതം കൂടി കുറിക്കുകയാണ്. 11 ന് മടക്കയാത്രയായാണ് മുംബൈയിൽ നിന്നുള്ള ആദ്യ വിമാനം കണ്ണൂരിലേക്ക് പറന്നുയരുക. ബുക്കിംഗ് ആരംഭിച്ചതായി ഗോ എയർ മാനേജ്‌മന്റ് അറിയിച്ചു. ഏകദേശം 3000 രൂപയാണ് ഇപ്പോൾ നിലവിലുള്ള കുറഞ്ഞ നിരക്കിന്റെ ഘടന. ഈ മേഖലയിലെ ഇതര സേവനങ്ങൾ പോലെ യാത്രാ നിരക്കിൽ മാറ്റങ്ങൾ വന്നേക്കാം.

കണ്ണൂരിൽ നിന്നും മുംബൈയിലേക്കും തിരിച്ചു കണ്ണൂരിലേക്കും അർദ്ധ രാത്രിയാണ് സർവീസുകൾ. രണ്ടു മണിക്കൂർ യാത്ര കണക്കാക്കുന്ന സേവനങ്ങൾ ദിവസേന രാത്രി 11 ന് കണ്ണൂരിൽ നിന്നും മുംബൈയിലേക്കും, പുലർച്ചെ 12.45ന് മുംബൈയിൽ നിന്നും കണ്ണൂരിലേക്കുമായാണ് തുടങ്ങുന്നത്.

https://www.goair.in/promotions/kannur-flights/

ആദ്യ വിമാനം കണ്ണൂരിന്റെ മണ്ണിൽ 83 വർഷം മുൻപ്

കണ്ണൂരിന്റെ മണ്ണില്‍, വിമാനത്താവളവും റണ്‍വേയും ഇല്ലാതിരുന്നിട്ടും മുംബൈയിൽ നിന്നും വിമാനമിറങ്ങിയ ഒരു ചരിത്രം മലബാറിനുണ്ട്. കൃത്യമായി പറഞ്ഞാല്‍, 1935-ലാണ് മുംബൈയിൽ നിന്നും പുറപ്പെട്ട വിമാനം കണ്ണൂരില്‍ പറന്നിറങ്ങിയത്. വഴിമധ്യേ ഇന്ധനം തീര്‍ന്നതിനാലാണ് 1935 ഒക്ടോബര്‍ 29-ന് ജെ.ആര്‍.ഡി.ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഡി.എച്ച്‌. 80 ഫോക്സ് മോത്ത് എന്ന വിമാനം കണ്ണൂരിന്റെ മണ്ണിലിറക്കിയത് .ഇപ്പോള്‍ കണ്ണൂരിന് വിമാനത്താവളമായി. മുംബൈയിൽ നിന്നുള്ള ആദ്യ സേവനത്തിന് തുടക്കമിടാൻ ഒരുങ്ങുമ്പോൾ 83 വര്‍ഷം മുൻപ് വിമാനമിറങ്ങിയ ചരിത്രം ആവേശം പകരുന്നതാണ്.

മുംബൈയിൽ നിന്നും മലബാറിന്റെ മേഘങ്ങള്‍ക്കിടയിലൂടെ പറന്നിറങ്ങാൻ ആദ്യം മോഹിച്ച വ്യക്തിയാണ് അന്തരിച്ച ക്യാപ്റ്റൻ കൃഷ്ണൻ നായർ.

LEAVE A REPLY

Please enter your comment!
Please enter your name here