വനിതാ മതിൽ ഐക്യദാർഢ്യ സമിതി; പ്രജ്ഞ ദയ പവാർ ചെയർ പേഴ്സൺ

0

പ്രമുഖ മറാത്തി എഴുത്തുകാരി പ്രജ്ഞ ദയ പവാർ മുംബൈയിൽ രൂപീകരിച്ച വനിതാ മതിൽ ഐക്യദാർഢ്യ സമിതിയുടെ ചെയർ പേഴ്‌സനാകുമെന്ന് അറിയിച്ചു.

Pradnya Daya Pawar

കേരളത്തിന്റെ സാമൂഹിക പരിഷ്‌കരണവും, നവോഥാന മൂല്യങ്ങളും, സ്ത്രീ പുരുഷ സമത്വവും സംരക്ഷിക്കുന്നതിനുള്ള ആശയ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതില്‍ ചരിത്രത്തിൽ ഇടം നേടും. നവോഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ജനകീയ മുന്നേറ്റത്തിന്റെ ഭാഗമാണ് വനിതാ മതില്‍. സമൂഹ മനഃസാക്ഷിയെ ഉണര്‍ത്തുന്നതിനാണ് ഈ പ്രചാരണം. സമൂഹത്തിന്റെ നിലനില്‍പ്പിന് അനിവാര്യമായതിനാല്‍ സര്‍ക്കാര്‍തല പരിപാടിയായാണ് വനിതാ മതില്‍ പ്രചാരണം നടത്തുന്നത്. നിരവധി സാമൂഹിക, സാംസ്‌കാരിക സംഘടനകള്‍ വനിതാ മതിലിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

സാമൂഹികമായ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള നവീകരണ സംരംഭങ്ങൾക്ക് പിന്തുണ നൽകിയ മഹത്തായ പാരമ്പര്യമാണ് മഹാരാഷ്ട്ര സംസ്ഥാനത്തിനുള്ളത്. സാമൂഹിക പരിവർത്തനങ്ങൾക്ക് മാർഗ നിർദ്ദേശങ്ങൾ നൽകിയ മഹാത്മാ ജ്യോതിബ ഫുലെ, സാവിത്രിഭായ് ഫുലെ, താരാ ഭായ് ഷിൻഡെ, ഡോ ബാബാസാഹേബ് അംബേദ്‌കർ എന്നിവരുടെ മഹത്തായ പാരമ്പര്യത്തെ മുന്നോട്ടു നയിക്കേണ്ടത് നമ്മുടെ കർത്തവ്യമാണെന്നും കൺവീനർ രുഗ്മിണി സാഗർ പറഞ്ഞു.

മുംബൈയിൽ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ എല്ലാവരും പങ്കാളികളാകണമെന്നും . വനിതാ മതില്‍ വിജയിപ്പിക്കുന്നതിന് വലിയ മുന്നൊരുക്കവും പ്രയത്‌നവും എല്ലാവരുടേയും ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ചെയർ പേഴ്‌സൺ പ്രതിജ്ഞ ദയ പവാർ ആഹ്വാനം ചെയ്തു. ജനുവരി 1 ന് വൈകീട്ട് ദാദറിൽ വച്ചാണ് വനിതാ മതിൽ സംഘടിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here