ബദലാപൂർ ആശ്രമം സാംസ്കാരികോത്സവത്തിന് കൊടിയിറങ്ങി

0

ബദ്‌ലാപ്പൂർ : ഗുരുധർമ്മ പ്രചാരണ സഭ മുംബൈ ഘടകത്തിന്റെയും ട്രൂ ഇന്ത്യൻ ഡാൻസ് അക്കാദമി ഡോംബിവില്ലിയുടെയും സഹകരണത്തോടെ ബദലാപൂർ ശ്രീരാമദാസ ആശ്രമത്തിൽ ,സംഘടിപ്പിച്ച സംസ്‌കോരികോത്സവത്തിന് പരിസമാപ്തിയായി.

ഉത്ഘാടന ചടങ്ങിൽ ഗുരുധർമ്മ പ്രചാരണ സഭ പ്രസിഡന്റ എസ്. സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു . സ്വാമി ദയാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു അഡ്വ; പത്മ ദിവാകരൻ, അംബിക വാരസ്യാർ രാഖീ സുനിൽ, ഗംഗാധരൻ നമ്പ്യാർ , ശ്രീലേഖ മേനോൻ സുധ സുരേഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു .

ബദലാപൂർ മലയാളി സമാജത്തിലെ പ്രതിഭകൾ അവതരിപ്പിച്ച കലാപരിപാടികൾ കൈകൊട്ടിക്കളി , കവിതാലാപനം നൃത്തപ്രഭ നൃത്താലയം ഡോംബിവില്ലി കേളി ഡോംബിവില്ലി എന്നിവർ അവതരിപ്പിച്ച നൃത്ത പരിപാടികൾ , മല്ലിക ഭരതനും സംഘവും അവതരിപ്പിച്ച വീണ കച്ചേരി സി.പി. സജീവനും സംഘവും അവതരിപ്പിച്ച ഭക്തിഗാനസുധ ,ട്രൂ ഇന്ത്യൻ ഡാൻസ് അക്കാദമിയിലെ നൃത്ത പ്രതിഭകൾ അവതരിപ്പിച്ച നൃത്ത നൃത്ത്യങ്ങൾ മുതിർന്ന കലാകാരികളായ ജയന്തി മനോജ് പിഷാരടി ജിൻസി എന്നിവരുടെ നൃത്ത ഇനങ്ങളും ആദ്യ ദിനം അരങ്ങിലെത്തി.

രണ്ടാം ദിനമായ ഞായറാഴ്ച അഞ്ജന രുദ്രനും സംഘവും അവതരിപ്പിച്ച നൃത്തപരിപാടി, സമന്വയ കല്യാൺ അവതരിപ്പിച്ച നൃത്ത പരിപാടി , സരിഗ മ്യുസിക് അക്കാദമി കല്യാൺ അവതരിപ്പിച്ച സംഗീത സഭ ,യോഗ ശാസ്ത്ര പരിഷത് മുബൈ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ യോഗ പരിചയം, രാധിക വിശ്വനാഥൻ അർച്ചന ബാബു മാരാർ എന്നിവരുടെ മോഹിനിയാട്ടം , റോഷ്‌നി ഗംഗാധരനും സംഘവും അവതരിപ്പിച്ച നൃത്ത നൃത്ത്യങ്ങൾ, മുംബൈ മലയാളിയും ചലച്ചിത്ര നടിയുമായ നിമിഷ ജയൻ അവതരിപ്പിച്ച പ്രത്യേക നൃത്ത പരിപാടി കൂടാതെ ആദിവാസി കുട്ടികളുടെ നൃത്തങ്ങൾ , ശ്രീലക്ഷ്മി എം നായർ , ശരണ്യ എം നായർ എന്നിവർ അവതരിപ്പിച്ച നാടോടിനൃത്തം ജി. മൈം സ്റ്റുഡിയോ ഡോംബിവില്ലി അവതരിപ്പിച്ച മൈം , വീരാർ സ്പിൻസ ഡാൻസ് അക്കാദമി അവതരിപ്പിച്ച ഹിപ്ഹോപ് ഡാൻസ് എന്നിവയും അരങ്ങിലെത്തി.

രണ്ട് ദിവസമായി നടന്ന സാംസ്കാരികോത്സവത്തിൽ വീരാർ മുതൽ ബദലാപൂർ വരേയുള്ള 224 പ്രതിഭകൾ അരങ്ങിലെത്തി, നാലായിരത്തി എഴുനൂറോളം പേർ ആശ്രമം സന്ദർശിച്ചു . രണ്ട് ദിവസവും ബദലാപൂർ മലയാളി കലാകാരികൾ കൈകൊട്ടിക്കളി അവതരിപ്പിച്ചു. പരമ്പരാഗത ഇനങ്ങൾക്കൊപ്പം വെസ്റ്റേൺ ഡാൻസ്, മൈം , ക്ലാസിക്കൽ ഫ്യൂഷൻ ഡാൻസ് എന്നിവ വേദിയിലെത്തി

മല്ലിക ഭരതനും സംഘവും അവതരിപ്പിച്ച വീണ കച്ചേരി 

രണ്ടാം ദിനം വൈകീട്ട് നടന്ന സമ്മാനദാന ചടങ്ങിൽ സ്വാമി കൃഷ്‌ണാനന്ദ സരസ്വതി, അനുഗ്രഹ പ്രഭാഷണം നടത്തി , ഗുരുധർമ്മ പ്രചാരണ സഭ പ്രസിഡന്റ് എസ്. സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു ട്രൂ ഇന്ത്യൻ പ്രസിഡന്റ് സി.ജി. വാരിയർ ആമുഖ പ്രഭാഷണം നിർവഹിച്ചു ബി.ജെ പി സൗത്ത് ഇന്ത്യൻ സെൽ മഹാരാഷ്ട്ര ഘടകം പ്രസിഡന്റ മനോജ് പിള്ള മുഖ്യാതിഥിയായ ചടങ്ങിൽ നിമിഷ നായർ (ബദ്‌ലാപൂർ ) ചിത്തിര വിജയൻ നായർ സി.പി സജീവൻഎം, ചന്ദ്രൻ വേലായുധൻ , അഡ്വ : പ്രേമ മേനോൻ , സുമ മുകുന്ദൻ , രാജേന്ദ്രൻ പടിയൂർ പി.വി. വാസുദേവൻ , മധു ടി പണിക്കർ ,. എന്നിവർ പങ്കെടുത്തു

കലോത്സവത്തിന്റെ രണ്ടു ദിവസങ്ങളിലായി സീത ലക്ഷ്മി അയ്യർ , ശ്രീജ വാരിയർ , ബാബു നായർ , സുരേഷ് നായർ അജിത് ഡോംബിവില്ലി സരസ്വതി ഇളയത് , ജോസ് വർഗീസ് , സനോജ് പൈ സുരേഷ് പാറമേൽ രമേഷ് വിശ്വംഭരൻ തുടങ്ങിയ മുംബയിലെ കലാസാംസ്കാരിക രംഗത്തുള്ളവരെ ആദരിച്ചു. മാവലിക്കര ശ്രീകുമാറും പുതിയ തലമുറയിലെ ശ്രീദേവി സുന്ദരേശനും അവതാരകരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here