മുംബൈ മലയാളികൾക്ക് അഭിമാനമായി പ്രവീണ പ്രിൻസ് വൈദ്യൻ

മുംബൈയിലെ മലയാളി യുവത്വത്തിന് പ്രചോദനവും പ്രതീക്ഷയും നൽകുന്ന മുഖമായി മാറി പ്രവീണ പ്രിൻസ് വൈദ്യൻ .

0

രാജ്യത്തെ ഏറ്റവും മികച്ച പി ആർ പേഴ്സൺ ഓഫ് ദി ഇയർ പുരസ്‌കാരത്തിന് മുംബൈ മലയാളിയായ പ്രവീണ പ്രിൻസ് വൈദ്യൻ അർഹയായി.

ഏകദേശം ഇരുനൂറോളം ഹോട്ടലുകൾ പങ്കെടുത്ത ആദ്യ റൗണ്ടിൽ നിന്നും തിരഞ്ഞെടുത്ത അഞ്ചു പേരിൽ നിന്നാണ് ഒന്നാമതായി പ്രവീണ തിരഞ്ഞെടുക്കപ്പെട്ടത്. ഹോസ്പിറ്റാലിറ്റി മേഖലയിൽ തന്നെ വലിയ വെല്ലുവിളിയുള്ള പൊതുജന സമ്പർക്ക സേവനത്തിൽ മികവ് പുലർത്തുകയെന്നത് വലിയ കാര്യമാണെന്നും ഒരു പിതാവ് എന്ന നിലയിൽ അഭിമാനമുണ്ടെന്നുമാണ് മകൾക്ക് ലഭിച്ച അംഗീകാരത്തിൽ സാമൂഹിക പ്രവർത്തകനും മുംബൈയിലെ ലോക കേരള സഭാംഗവും കൂടിയായ പ്രിൻസ് വൈദ്യന്റെ ആദ്യ പ്രതികരണം.

മികച്ച സംഘടനാ പാടവമുള്ള പ്രവീണ കമ്മ്യൂണിക്കേഷൻ സ്കിൽ, മാനേജ്‌മന്റ്, ഇ കോമേഴ്‌സ് തുടങ്ങിയ മേഖലകളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.

മുംബൈ അന്ധേരിയിലെ ലീലാ ഹോട്ടലിൽ നിന്ന് തുടക്കമിട്ട പ്രവീണ ഇപ്പോൾ ജൂഹു ബീച്ചിലെ നൊവോട്ടൽ മുംബൈയിൽ പി ആർ ആയി സേവനമനുഷ്ഠിക്കുന്നു. മുംബൈയിലെ മലയാളി യുവത്വത്തിന് പ്രചോദനവും പ്രതീക്ഷയും നൽകുന്ന മുഖമായി മാറി പ്രവീണ പ്രിൻസ് വൈദ്യൻ .

LEAVE A REPLY

Please enter your comment!
Please enter your name here