വസായ് ഫൈൻ ആർട്സ് നൃത്തോത്സവത്തിന് മുന്നോടിയായി നൃത്ത പരിശീലനകളരികൾ

2019 ജനുവരി 5 മുതൽ ആരംഭിക്കുന്ന പരിശീലന കളരികൾക്ക് റജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു .

0

വസായ് : വസായ് ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 2019 ഡിസംബറിൽ സംഘടിപ്പിക്കുന്ന നൃത്തോത്സവത്തിന് മുന്നോടിയായി മോഹിനിയാട്ടം,കുച്ചിപ്പുടി, ഭരതനാട്യം എന്നിവയിൽ പരിശീലനകളരികൾ സംഘടിപ്പിക്കുന്നു , 2019 ജനുവരി 5 മുതൽ ആരംഭിക്കുന്ന പരിശീലന കളരികൾക്ക് റജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു .

ഈ പരിശീലന കളരിയിൽ പങ്കെടുക്കുന്ന ടീമുകൾക്കും വ്യക്തികൾക്കും നൃത്തോത്സവത്തിൽ മുൻഗണന നൽകും.. പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി ടീച്ചർ നാട്യവിശാരദ് അനുപമ മോഹൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പ്രശസ്തരായ നൃത്ത അദ്ധ്യാപികമാർ പരിശീലനകളരികൾക്ക് നേതൃത്വം നൽകുമെന്ന് പി സി അനുജൻ അറിയിച്ചു.

ഗ്രൂപ്പ്‌,വ്യക്തിഗത അവതരണം നടത്താൻ ഉള്ള അവസരവും ഉണ്ടായിരിക്കും നൃത്തോത്സവം പ്രമുഖ ടിവി ചാനലുകളിൽ വിവിധ എപ്പിസോഡുകളിൽ ആയി പ്രദർശിപ്പിക്കുകയും ചെയ്യും . കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക :: 7020245066

LEAVE A REPLY

Please enter your comment!
Please enter your name here