താക്കുർളി അയ്യപ്പ സമിതി രജത ജൂബിലി ആഘോഷങ്ങൾ വർണാഭമായി

മുൻകാല ഭാരവാഹികളായ കേരളത്തിലേക്ക് താമസം മാറിയ നാണപ്പൻ മഞ്ഞപ്രയെപോലുള്ളവരുടെ സേവനങ്ങൾ സംഘാടകർ സ്മരിച്ചു.

0

താക്കുർളി : ശ്രീ അയ്യപ്പ സമിതിയുടെ രജത ജൂബിലി ആഘോഷവും അയ്യപ്പ വിളക്ക് മണ്ഡല പൂജയോടും അനുബന്ധിച്ചു സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തിൽ താക്കുർളി ശ്രീ അയ്യപ്പ സമിതി പ്രസിഡന്റ് വാസുദേവൻ ആർ നായർ അദ്ധ്യക്ഷത വഹിച്ചു .

കോർപറേറ്റർമാരായ പ്രമീള ശ്രീകർ ചൗധരി , ഖുശ്‌ബു പി ചൗധരി , സായ് ശിവജി ഷെല്ലാർ , വേൾഡ് മലയാളി കൗൺസിൽ അംഗം ജി ഗിരീഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു. മുൻകാല ഭാരവാഹികളായ കേരളത്തിലേക്ക് താമസം മാറിയ നാണപ്പൻ മഞ്ഞപ്രയെപോലുള്ളവരുടെ സേവനങ്ങൾ സംഘാടകർ സ്മരിച്ചു. സെക്രട്ടറി വിജയകുമാർ എസ്‌. നന്ദി രേഖപ്പെടുത്തി .ട്രൂ ഇന്ത്യൻ ഡാൻസ് അക്കാദമിയിലെ നൃത്ത വിദ്യാർത്ഥികളും റിയാലിറ്റി ഷോ താരം ശ്വേതാ വാരിയരും ചേർന്നവതരിപ്പിച്ച നൃത്ത പരിപാടിയും താരപ്രേമനും സംഘവും അവതരിപ്പിച്ച കൈക്കൊട്ടിക്കളിയും ഉണ്ടായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here