സഹയാത്രികൻ പ്രകാശനം ചെയ്തു

“സഹയാത്രികന്‍റെ” പ്രകാശനം കഥാകൃത്ത്‌ ഗിരിജാവല്ലഭന്‍ ആദ്യപ്രതി അഡ്വ. പത്മ ദിവാകരന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു

0

പാമ്പുങ്ങല്‍ പബ്ലിക്കേഷന്‍സിന്‍റെ പുതിയ പുസ്തകം, രവി വാരിയത്തിന്റെ “സഹയാത്രികന്‍” എന്ന കഥാസമാഹാരം ഡിസംബര്‍ 23, ഞായറാഴ്ച പ്രകാശനം ചെയ്തു. രാവിലെ 11 മണിക്ക് നല്ലസൊപ്പാര വെസ്റ്റില്‍ ഹോളി ഏഞ്ചല്‍സ് സ്ക്കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ നല്ലസൊപ്പാര മലയാളി സമാജം പ്രസിഡന്റ്‌ ശങ്കർ നായർ അദ്ധ്യക്ഷത വഹിച്ചു. രവി വാരിയത്തിന്റെ നാലാമത്തെ കൃതിയായ “സഹയാത്രികന്‍റെ” പ്രകാശനം കഥാകൃത്ത്‌ ഗിരിജാവല്ലഭന്‍ ആദ്യപ്രതി അഡ്വ. പത്മ ദിവാകരന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. R.K രാജേന്ദ്രൻ പുസ്തകപരിചയം നടത്തി.

കഥാകൃത്ത് രവി വാരിയത്തിനെ നല്ലസൊപ്പാര കേരളീയ സമാജം ഭാരവാഹികള്‍ പൊന്നാടയണിയിച്ച് ആദരിച്ചു. സമീപം അഡ്വക്കേറ്റ് പദ്മ ദിവാകരൻ, ഗോവിന്ദനുണ്ണി, ഗിരിജാവല്ലഭൻ തുടങ്ങിയവർ

നല്ലസൊപ്പാര കേരളീയ സമാജം ഭാരവാഹികള്‍ രവി വാരിയത്തിനെ പൊന്നാടയണിയിച്ച് ആദരിച്ചു. സാഹിത്യകാരന്‍ ഗോവിന്ദനുണ്ണി, സാഹിത്യകാരന്‍ സന്തോഷ്‌ കോലാരത്ത്, പി.വാസുദേവന്‍ (മുന്‍ പ്രസിഡന്റ്‌, നല്ലസൊപ്പാര കേരളീയ സമാജം), സി. രാഘവന്‍ (മുന്‍ പ്രസിഡന്റ്‌, നല്ലസൊപ്പാര കേരളീയ സമാജം), അംബിക നായര്‍, ഷണ്മുഖന്‍ കണ്ടാളന്‍, ഡോക്ടര്‍ രാമവാരിയര്‍ ശ്രീദേവി മുരളീധരന്‍ തുടങ്ങിയവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. മുണ്ടൂർ രാജൻ ചടങ്ങുകൾ നിയന്ത്രിച്ചു .

പുസ്തകപ്രകാശനത്തിന് ശേഷം എന്‍.കെ.എസ് നാടക കലാസമിതിയുടെ നേതൃത്വത്തിലുള്ള ‘കലപിലക്കൂട്ടം’ കവിതാപാരായണം, ഗാനാലാപനം, ലഘുനാടകം തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here