പുതുതലമുറയെ നേർ വഴിക്കു നയിക്കേണ്ടത് സ്ത്രീകളുടെ കടമ.

പുതുതലമുറയെ നേർ വഴിക്കു നയിക്കുകയെന്ന കടമയിൽ നിന്ന് സ്ത്രീകൾക്ക് ഒഴിഞ്ഞു നിൽക്കാനാവില്ലെന്നു എസ് എൻ ഡി പി യോഗം കേരള സംസ്ഥാന വിഭാഗം സെക്രട്ടറി അഡ്വ ദീപ്തി.

0
സ്ത്രീകൾക്ക് ചില ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനാവില്ലെന്നും പുതിയ തലമുറയെ നേർ വഴിയിലേക്ക് നയിക്കുകയെന്ന കടമ നിറവേറ്റണമെന്നും അഡ്വ ദീപ്തി അഭിപ്രായപ്പെട്ടു.   ശ്രീനാരായണ സന്ദേശങ്ങളെ അറിയുവാനും ആശയങ്ങളെ യുവതലമുറക്കു പരിചയപ്പെടുത്താനും അമ്മമാർക്കു കഴിയണം എന്നും എസ് എൻ ഡി പി യോഗം കേരള സംസ്ഥാന വിഭാഗം സെക്രട്ടറി അഡ്വ ദീപ്തി അഭിപ്രായപ്പെട്ടു.
ശ്രീനാരായണ മന്ദിര സമിതി വനിതാവിഭാഗം സംഘടിപ്പിച്ച ലോക വനിതാദിനാഘോഷത്തിൽ  മുഖ്യാതിഥിയായി  സംസാരിക്കുകയായിരുന്നു അഡ്വ ദീപ്തി.
ഇന്ന് പുതുതലമുറക്ക് ബുദ്ധിപരമായ ഉയർച്ച ലഭിക്കുന്നുണ്ടെങ്കിലും വേണ്ടത്ര മനസികവികാസനം ലഭിക്കുന്നില്ല എന്നും  അവർ കൂട്ടിച്ചേർത്തു.  ഇതര യൂണിറ്റുകളിലെ വനിതകളുടെ നേതൃത്വത്തിൽ കലാവിരുന്നും ഉണ്ടായിരുന്നു.
കായിക താരം ബിന്ദു പ്രസാദ് വിശിഷ്ടാതിഥിയായിരുന്നു.
സുമാ പ്രകാശ്, ആശാ സോമൻ, അഡ്വ പദ്മാദിവാകരൻ,, ഷേർളി പോൽ, മായാ സഹജൻ, പ്രീതി ഉമേഷ്, എൻ എസ് സലിംകുമാർ എന്നിവരും സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here