മുംബൈയിലും ആയിരങ്ങൾ അയ്യപ്പജ്യോതി തെളിയിച്ചു

0

കേരളത്തിൽ അയ്യപ്പ കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ അയ്യപ്പ ജ്യോതി തെളിയിച്ചപ്പോൾ മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി വിശ്വാസികൾ ആചാര സംരക്ഷണത്തിനായി അതിൽ പങ്കാളികളായി. ശബരിമല കർമ്മ സമിതി കൂടാതെ കേരളീയ ക്ഷേത്ര പരിപാലന സമിതി, ന്യൂ ബോംബെ അയ്യപ്പ സമിതി, ശബരിമല ആചാര സംരക്ഷണ സമിതി തുടങ്ങിയ വിവിധ സംഘടനകളാണ് കാഞ്ചൂർമാർഗ് മിനി ശബരിമല, കല്യാൺ, വസായ് അയ്യപ്പ ക്ഷേത്രം, വാശി അയ്യപ്പ ക്ഷേത്രം, വാശി കേരളാ ഹൌസ്എം താനെ വാഗ്ലെ എസ്റ്റേറ്റ് ശ്രീനഗർ അയ്യപ്പ ക്ഷേത്രം തുടങ്ങിയ ഇടങ്ങളിൽ അയ്യപ്പ ജ്യോതി തെളിയിച്ചത്. കേരളത്തിൽ മഞ്ചേശ്വരം മുതൽ പാറശാല വരെ ആചാര സംരക്ഷണത്തിന്റെ ഭാഗമായി നടന്ന അയ്യപ്പ ജ്യോതിയെ പിന്തുണച്ചു കൊണ്ടാണ് മുംബൈയിലും സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികൾ വിവിധ ഭാഗങ്ങളിയായി ഒത്തു കൂടി മഹാ നഗരത്തിലും പ്രകാശം വിതറിയത്.

ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരാനുഷ്ടാനങ്ങൾ കാത്തു സൂക്ഷിക്കുക എന്ന സന്ദേശവുമായാണ് അയ്യപ്പജ്യോതി തെളിയിച്ചതെന്നു സംഘാടകർ അറിയിച്ചു.

വസായിയിൽ നടന്ന അയ്യപ്പ ജ്യോതി

കല്യാണിൽ ശബരിമല ആചാര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന അയ്യപ്പ ജ്യോതി

LEAVE A REPLY

Please enter your comment!
Please enter your name here