ഗോൾഡൻ വോയ്‌സ് ഗായിക ദേവിക അഴകേശന് നാദപ്രഭ പുരസ്‌കാരം

ആംചി മുംബൈ സംഘടിപ്പിച്ച ആദ്യ മ്യൂസിക് ടെലിവിഷൻ റിയാലിറ്റി ഷോയായ ഗോൾഡൻ വോയ്‌സ് വിജയിയാണ് മുംബൈയിലെ യുവ നിരയിലെ ശ്രദ്ധേയയായ ദേവിക.

0

സംഗീത രംഗത്ത് മികവ് തെളിയിക്കുന്ന പ്രതിഭകൾക്കായി കലാ സാംസ്കാരിക സന്നദ്ധ സംഘടനയായ ട്രൂ ഇന്ത്യൻ ഏർപ്പെടുത്തിയിരിക്കുന്ന നാദപ്രഭ പുരസ്‌കാരം യുവ ഗായിക ദേവിക അഴകേശന് . ആംചി മുംബൈ സംഘടിപ്പിച്ച ആദ്യ മ്യൂസിക് ടെലിവിഷൻ റിയാലിറ്റി ഷോയായ ഗോൾഡൻ വോയ്‌സ് വിജയിയാണ് മുംബൈയിലെ സംഗീത രംഗത്തു സ്വന്തമായി ഇടം നേടിയ ദേവിക.

ഗായികയും ഗാനങ്ങൾ എഴുതി ചിട്ടപ്പെടുത്തുകയും ചെയ്യുന്ന ദേവിക ജാപ്പനീസ് ഭാഷയിലും ഗാനങ്ങൾ ആലപിക്കും . ഗിത്താറിസ്റ്റും ആണ് .ജപ്പാനിലെ ടോക്കിയോവിൽ നടന്ന ഏഷ്യൻ സംഗീത പ്രതിഭകൾക്കായുള്ള ഗാറ്റ്‌സ്ബൈ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരിച്ച ദേവിക ഗാറ്റ്‌സ്ബൈ ക്രിയേറ്റീവ് പുരസ്‌കാരത്തിന് അർഹയായിട്ടുണ്ട്. എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായായ ദേവിക ഗായകൻ പ്രേംകുമാറിന്റെ ശിഷ്യയാണ് .നിരവധി സ്റ്റേജുകളിൽ സജീവ സാന്നിധ്യമായ ഇവർ മലയാളം ഹിന്ദി മറാത്തി തെലുങ്ക് ഭാഷകളിലെ സംഗീത ആൽബങ്ങളിലും ഹോംഗ് കോങ്ങ് , സിങ്കപ്പൂർ , ഇന്തോനേഷ്യ , മംഗോളിയ , ജപ്പാൻ എന്നീ വിദേശരാജ്യങ്ങളിലെ വേദികളിലും പാടിയിട്ടുണ്ട്. ആർ.എൽ.വി .അംബിക വാരസ്യാർ , രേഷ്മ മേനോൻ , പ്രദീപ് സാരണി എന്നിവരാണ് പുരസ്‌കാര നിർണ്ണയ സമിതി അംഗങ്ങൾ വഡാല ഈസ്റ്റിൽ താമസിക്കുന്ന അഴകേശൻ ബിന്ദു ദമ്പതിളുടെ മകളാണ് .

അഴകേശൻ ഫാമിലി

2019 ഫെബ്രുവരി 24 ഞായറാഴ്ച വൈകിട്ട് ട്രൂ ഇന്ത്യൻ വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ‘സമാദരം 2019 ‘ എന്ന പരിപാടിയിൽ പുരസ്‌കാരം സമർപ്പിക്കുമെന്ന് ട്രൂ ഇന്ത്യൻ വൈസ് പ്രസിഡന്റ് രാജൻ വാരിയർ പുതിയേടം അറിയിച്ചു. സുകുമാരി സ്മാരക പുരസ്‌കാരം , പുരസ്‌കാരം സമാജ് സേവക് ആർ.പി വാരിയർ സ്മാരക സ്നേഹചിലങ്ക പുരസ്കാരങ്ങളും ഇതേ വേദിയിൽ സമർപ്പിക്കും മുംബൈയിലെ കലാസാംസ്കാരിക രംഗത്തെ പ്രമുഖരും , മലയാള സിനിമ രംഗത്തു നിന്നുള്ളവരും പങ്കെടുക്കും . പ്രവേശനം സൗജന്യം .കൂടുതൽ വിവരങ്ങൾക്ക് 9320986322 എന്ന നമ്പറിൽ ബന്ധപ്പെടാവുതാണ്.

മോഹൻലാലിന്റെ ഒടിയൻ എന്ന ചിത്രത്തിലെ കണ്ടോരം കണ്ടോരം എന്ന ഗാനത്തിന്റെ ദേവികയുടെ കവർ ഗാനം ഏറെ പ്രശംസ നേടിയിരുന്നു. ആംചി മുംബൈ ന്യൂസ് പോർട്ടലിൽ പ്രസിദ്ധീകരിച്ച വാർത്ത പങ്കു വച്ച് കൊണ്ട് വളരെ നന്നായി എന്നാണ് ഗാനത്തിന് സംഗീതം നൽകിയ പ്രശസ്ത സംവിധായകൻ എം ജയചന്ദ്രൻ തന്റെ ഫേസ്ബുക് ടൈംലൈനിൽ കുറിച്ചത്. അനുമോദനം അറിയിക്കുന്നതിനോടൊപ്പം തന്നെ ദേവികയുടെ കഴിവിനെ ശ്ലാഘിച്ചു കൊണ്ടാണ് മെലഡികളുടെ തമ്പുരാൻ തന്റെ കുറിപ്പ് അവസാനിപ്പിച്ചതും.

ഗോൾഡൻ വോയ്‌സ് സംഗീത പരിപാടിയിലെ നാടൻ പാട്ടു റൗണ്ടിൽ ദേവികയുടെ പ്രകടനം ഇതിനകം യൂട്യുബിലും ഇതര സമൂഹ മാധ്യമങ്ങളിലും തരംഗമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here