ഐക്യദാർഢ്യവുമായി മുംബൈയിൽ ഇന്ന് വനിതാ ചങ്ങല

ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് ദാദർ ചൈത്യഭൂമിയിൽ അശോക സ്തംഭത്തിനടുത്ത് നിന്ന് എസ് വി എസ് റോഡിലേക്കും അവിടെ നിന്ന് ഫുട്പാത്തിലൂടെ ശിവാജി പാർക്കിന്റെ ദിശയിലേക്കായിരിക്കും വനിതാ ചങ്ങല സംഘടിപ്പിക്കുന്നത്.

0

കേരളത്തിൽ ഇന്ന് നടക്കുന്ന വനിതാ മതിലിനു ഐകദാർഢ്യവുമായി മുംബൈയിലും വനിതകൾ കൈകോർക്കുന്നു. ഭരണ ഘടനാ ശില്പിയായ ഡോ അംബേദ്കറിന്റെ സമാധിയായ ചൈത്യഭൂമിയിൽ നിന്നാണ് ഐക്യദാർഢ്യ വനിതാ ചങ്ങല ആരംഭിക്കുന്നത്. മലയാളികളും ഇതരഭാഷക്കാരും ചേർന്ന് രൂപവത്‌കരിച്ച ‘വിമൻ വോൾ സോളിഡാരിറ്റി ഫോറ’ത്തിന്റെ നേതൃത്വത്തിലാണ് ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് ദാദർ ചൈത്യഭൂമിയിൽ അശോക സ്തംഭത്തിനടുത്ത് നിന്ന് എസ് വി എസ് റോഡിലേക്കും അവിടെ നിന്ന് ഫുട്പാത്തിലൂടെ ശിവാജി പാർക്കിന്റെ ദിശയിലേക്കായിരിക്കും വനിതാ ചങ്ങല സംഘടിപ്പിക്കുന്നത്.

പ്രസിദ്ധ മറാത്തി എഴുത്തുകാരി പ്രജ്ഞാ ദയാ പവാർ ചെയർപേഴ്‌സനായ കമ്മിറ്റിയുടെ കൺവീനർ മുംബൈയിലെ മുതിർന്ന മലയാളി സാമൂഹിക പ്രവർത്തക രുക്മിണി സാഗറാണ്. ഐ.ഐ.ടി. മുംബൈ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്, മുംബൈ സർവകലാശാല എന്നിവിടങ്ങളിലെ വിദ്യാർഥികളും ഇതിന്റെ ഭാഗമാകും. ഡോ. അംബേദ്കറിന്റെ പ്രതിമയിൽ ഹാരമണിയിച്ച ശേഷമായിരിക്കും വനിതാ ചങ്ങല ആരംഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here