മുംബൈയിൽ സംഘടിപ്പിച്ച വനിതാ ചങ്ങലയിൽ ആയിരങ്ങൾ അണി നിരന്നു (Watch Video)

കേരളത്തിൽ നടന്ന വനിതാ മതിലിനു ഐകദാർഢ്യമറിയിച്ചു മുംബൈയിൽ സംഘടിപ്പിച്ച വനിതാ ചങ്ങലയിൽ സജീവ പങ്കാളിത്തം

0

ദാദർ വെസ്റ്റിലെ ചൈത്യഭൂമിയിലെ അശോക സ്തംഭത്തിനടുത്തു നിന്ന് എസ്.വി.എസ് റോഡിലേക്കും അവിടെ നിന്ന് ശിവാജി പാർക്കിന്റെ ദിശയിൽ വനിതാ ചങ്ങലക്കായി എത്തിയവരിൽ മുതിർന്നവരും കുട്ടികളും വരെയുണ്ടായിരുന്നു.

മലയാളികളും ഇതരഭാഷക്കാരും ചേർന്ന് രൂപീകരിച്ച “Women wall Solidarity Froum”ത്തിന്റെ നേതൃത്വത്തിലാണ് വനിതാ ചങ്ങല സംഘടിപ്പിച്ചത്. പ്രസിദ്ധ മറാത്തി എഴുത്തുകാരി പ്രജ്ഞാ ദയാ പവാർ ചെയർപേഴ്സനായ കമ്മറ്റിയാണ് ഏകോപനം നിർവഹിച്ചത്.

കേരളത്തിലെന്ന പോലെ മുംബൈയിലും മലയാളി സമൂഹത്തിനു നഷ്ടമാകുന്ന നവോത്ഥാന മൂല്യങ്ങൾ തിരിച്ചു പിടിക്കാനും സ്ത്രീകളുടെ ആത്മാഭിമാന പ്രസ്ഥാനത്തിന് തുടക്കം കുറിക്കാനും വനിതാ ചങ്ങലയിലൂടെ സാധിക്കുമെന്ന്‌ കൺവീനർ രുക്മിണി സാഗർ പറഞ്ഞു.

ഐ.ഐ.ടി. മുംബൈ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്, മുംബൈ സർവകലാ ശാല എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും വനിതാ ചങ്ങലയിൽ പങ്കാളികളായി.

പ്രമുഖ എഴുത്തുകാരും സംഘടനാ നേതാക്കളും, അധ്യാപകരും, കലാകാരികളും വനിതാ ചങ്ങലയിൽ അണിനിരന്നപ്പോൾ വിപ്ലവകാരികളുടെ മണ്ണായ മഹാരാഷ്ട്ര മറ്റൊരു ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു

സ്ത്രീകൾ അശുദ്ധരല്ല, അധമരുമല്ല എന്ന മുദ്രാവാക്യവുമായാണ് മുംബൈയിലെ ഐക്യദാർഢ്യ പരിപാടി അരങ്ങേറിയത്.

നവോത്ഥാന മൂല്യങ്ങളെ മുറുകെ പിടിക്കുക എന്ന ലക്‌ഷ്യത്തോടെയാണ് നഗരത്തിലെ തിരക്ക് പിടിച്ച ജീവിത ശൈലിയിലും വനിതാ മതിലിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇവരെല്ലാം കൈകോർത്ത്.

ഡോ. അംബേദ്കറിന്റെ ശവകുടീരത്തിൽ അദ്ദേഹത്തിന്റെ അർധകായ പ്രതിമയിൽ സംഘാടകസമിതി നേതാക്കൾ ഹാരമണിയിച്ച ശേഷമായിരുന്നു വനിതാ ചങ്ങലക്ക് തുടക്കം കുറിച്ചത്.

വനിതാ ചങ്ങലക്ക് പിന്തുണയുമായി മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ടി എൻ ഹരിഹരൻ, പി ഡി ജയപ്രകാശ്, പി പി അശോകൻ, കെ കെ പ്രകാശ്, എം ജി അരുൺ, രാമചന്ദ്രൻ മഞ്ചറമ്പത്ത്, പി കെ ലാലി, ദീപക് പച്ച, കെ, പവിത്രൻ, പ്രകാശ് കാട്ടാക്കട, വത്സൻ മൂർക്കോത്ത്, സതീഷ് കുമാർ, അനിൽ പ്രകാശ്, ദിനേശ് കൊടക്കാട്, സന്തോഷ് പല്ലശ്ശന,എം ജി അരുൺ, വിനോദ് കുമാർ, സണ്ണി മാത്യു, ടോമി മാത്യു തുടങ്ങി നിരവധി പേർ പങ്കെടുത്തു.

നഗരത്തിലെ നിരവധി പ്രമുഖ എഴുത്തുകാരും സംഘടനാ നേതാക്കളും, അധ്യാപകരും, കലാകാരികളും വനിതാ ചങ്ങലയിൽ അണിനിരന്നപ്പോൾ വിപ്ലവകാരികളുടെ മണ്ണായ മഹാരാഷ്ട്ര മറ്റൊരു ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here