വാട്സപ്പ് കൂട്ടായ്മയുടെ കുടുംബ സംഗമം സംഗീതസാന്ദ്രമായി

0

ഗൾഫിലെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങിലേയും കേരളത്തിലെ വിവിധ ജില്ലയിലെയും, മുംബൈയിലെ വിവിധ സ്ഥലങ്ങളിലെയും പാടുവാൻ ആഗ്രഹമുള്ളവരുടെ കൂട്ടായ്മയാണ് സംഗീത നിശ. എല്ലാ ദിവസവും വൈകുന്നേരം 7.30 മുതൽ രാത്രി 11.30 വരെ മാത്രം സജീവമാകുന്ന ഈ ഗ്രൂപ്പിൽ തിങ്കൾ മുതൽ വെള്ളി വരെ സിനിമ ഗാനങ്ങളും ശനിയാഴ്ചകളിൽ നാടൻ പാട്ടും, ഞായറാഴ്ചകളിൽ കവിതകളുമായി അംഗങ്ങൾ പാടി തിമിർക്കുന്നു. സംഗീത നിശയിൽ മെമ്പർമാരായ മുംബെയിലെ ഗായികാ ഗായകൻമാരുടെ ഒത്തുചേരലാണ് കല്യാണിൽ അരങ്ങേറിയത്.

അതിഥിയായെത്തിയ പ്രശസ്ത കവി മുരുകൻ കാട്ടാക്കട “വാക്കിന്റെ നിറവിൽ” എന്ന പ്രത്യേക പരിപാടിയിൽ പാടിയും കവിതകൾ അവതരിപ്പിച്ചും ആസ്വാദകരുമായി സംവദിച്ചത് നൂതനാനുഭവമായി.

മധു നമ്പ്യാർ, സജീവൻ സി.പി, ഉഷ വിനയകുമാർ, ചന്ദ്രിക നമ്പൂതിരി, അനിൽ രാമൻ, പ്രശാന്ത് അരിയമ്പാടൻ, കിഷോർ നായർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തിയ കലാസന്ധ്യ അക്ഷരാർഥത്തിൽ സംഗീതത്തെ ആഘോഷമാക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here