പുണെയിലെ ദീപിക പദുകോൺ വിഭവങ്ങൾ; മലയാളി യുവാവിന്റെ ട്വീറ്റ് ആഘോഷമാക്കി താര സുന്ദരി !

0

മുംബൈ – താരങ്ങളുടെ പേരുകൾ ഭക്ഷണ വിഭവങ്ങൾക്ക് നൽകി അതിഥികളെ ആകർഷിക്കുന്ന പതിവ് മലയാളത്തിൽ മാത്രമായി ഒതുങ്ങുന്നില്ല. അമേരിക്കയിൽ ടെക്‌സാസിലെ ഒരു ഹോട്ടലിൽ തന്റെ പേരിൽ വിളമ്പുന്ന സ്പെഷ്യൽ ദോശയുടെ വിശേഷങ്ങൾ പങ്കു വച്ചാണ് ദീപിക പുതുവത്സരത്തിന് തുടക്കമിട്ടത്. എന്നാൽ ദീപിക ഫാൻ ക്ലബ്ബിൽ പങ്കു വച്ച ട്വീറ്റിന് മറുപടിയുമായി മുംബൈ മലയാളിയായ രോഹിത് ഭാസിയെത്തിയത് പുണെയിലെ ഒരു ഹോട്ടലിലെ സ്പെഷ്യൽ ലഞ്ചിന്റെ കൗതുക വാർത്തയുമായാണ്. പുണെയിൽ നിങ്ങളൊരു ‘ദീപിക പദുകോൺ പൊറോട്ട താലി’ കൂടിയാണെന്ന ഓർമ്മപ്പെടുത്തലാണ് ദീപികയെ ഏറെ രസിപ്പിച്ചത്. മെനു കാർഡിൽ 600 രൂപ വിലയിട്ടിരിക്കുന്ന ഈ ഭക്ഷണം ആഡംബര വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ സണ്ണി ഡിയോൾ, യുവരാജ് സിംഗ്, അക്ഷയ് കുമാർ എന്നീ താരങ്ങളുടെ പേരിലുള്ള വിഭവങ്ങളുടെയും രുചി നുകരാൻ അവസരമൊരുക്കിയിട്ടുണ്ട് പുണെയിലെ ഈ പരമ്പരാഗത ഹോട്ടലിൽ.

താര സുന്ദരിയുടെ റീട്വീറ്റ് ലഭിച്ചതോടെ തന്റെ മൊബൈൽ ഫോണിന് വിശ്രമമില്ലാതായെന്നാണ് ഡോംബിവ്‌ലി നിവാസിയായ രോഹിത് പരിതപിക്കുന്നത്. ആയിരക്കണക്കിന് നോട്ടിഫിക്കേഷൻ ഇടതടവിലാതെ വരുവാൻ തുടങ്ങിയതോടെ പയ്യൻസിന്റെ സ്മാർട്ട് ഫോൺ ‘ഹാങ്ങ് ഓവറി’ലാണ് !!

LEAVE A REPLY

Please enter your comment!
Please enter your name here