ശബരിമല യുവതി പ്രവേശനം; മുംബൈയിലും പ്രതിഷേധം

കനത്ത പോലീസ് സുരക്ഷയാണ് കേരളാ ഹൌസ് പരിസരത്ത് ഏർപ്പെടുത്തിയിരുന്നത്.

0

ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ചു മുംബൈയിലും പ്രതിഷേധം. വാഷി കേരളാ ഹൌസിനു മുൻപിലാണ് ധർണ നടത്തിയത്. പ്രതിഷേധ ധർണയുടെ മുന്നറിയിപ്പ് ലഭിച്ചത് മുതൽ കനത്ത പോലീസ് സുരക്ഷയാണ് കേരളാ ഹൌസ് പരിസരത്ത് ഏർപ്പെടുത്തിയിരുന്നത്.

അയ്യപ്പ ഭക്ത സംഘടനകളും ആചാരസംരക്ഷണസമിതിയും കൂടാതെ ബിജെപി തുടങ്ങിയ രാഷ്‌ടീയ പാർട്ടികളുടെ പിന്തുണയോടെയാണ് പ്രതിഷേധക്കാർ ഒത്തു കൂടിയത്. വൈകീട്ട് അഞ്ചു മണിയോടെ തുടങ്ങിയ പ്രതിഷേധ സമരത്തിൽ രമേശ് കലമ്പൊലി, ദാമോദരൻ പിള്ള, ശ്രീകാന്ത് നായർ, പ്രൊഫ പറമ്പിൽ ജയകുമാർ, ശശികുമാർ നായർ, റെജി നമ്പൂതിരി, ജയൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു. ശബരിമല ആചാര ലംഘനങ്ങളിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതി കേരളത്തിൽ നടത്തുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഇവിടെയും പ്രതിഷേധം അരങ്ങേറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here