വരികൾക്കിടയിലൂടെ

വരികൾക്കിടയിലൂടെ വായിക്കാൻ മറന്നവ കോറിയിടുകയാണ് കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0

സ്ത്രീകൾ ബഹിരാകാശത്തു വരെ പോകുന്നു. പിന്നെ എന്തുകൊണ്ട് ക്ഷേത്രത്തിൽ പോയിക്കൂടാ. പാസ്വാൻ

ബഹിരാകാശത്ത് തന്ത്രി ഇല്ലല്ലോ

രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി കുറയ്ക്കുന്നു

ഓ.. ഇനി എന്നും രാത്രി 8 മണിക്ക് ടി വി കാണേണ്ടി വരും

ഹർത്താൽ: അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും

അടികൊണ്ട മരവിപ്പ് ഒന്ന് മാറിയിട്ടു മതി

ഇന്ത്യയിൽ ഹർത്താൽ പിറന്നിട്ട് നൂറു വർഷം തികയുന്നു

നൂറാം വയസ്സിലും നല്ല ആരോഗ്യം

ഹർത്താലിൽ പരക്കെ ആക്രമം, അഴിഞ്ഞാട്ടം

മലവെള്ളത്തിൽ കൈ കൊടുത്തവർ മലദർശനത്തിൽ കൈയോങ്ങി നിൽക്കുന്നു

  • രാജൻ കിണറ്റിങ്കര

LEAVE A REPLY

Please enter your comment!
Please enter your name here