വരികൾക്കിടയിലൂടെ

വരികൾക്കിടയിലൂടെ വായിക്കാൻ മറന്നവ കോറിയിടുകയാണ് കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0

ലോക്സഭ: ലീഗ് കൂടുതൽ സീറ്റ് ചോദിച്ചേക്കുമെന്ന് കുഞ്ഞാലിക്കുട്ടി

ഇരുപതിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടുകയാണെങ്കിൽ ലീഗിനെ എങ്ങനെ അനുനയിപ്പിക്കണം എന്ന കാര്യത്തിൽ യുഡിഎഫിൽ തിരക്കിട്ട ചർച്ച

ഇന്ത്യ സുരക്ഷിതമല്ലെന്നു തോന്നുന്നവരെ ബോംബെറിഞ്ഞു കൊല്ലണം: യു പി . ബി ജെ പി എം എൽ എ

തികച്ചും സുരക്ഷിതത്വം തോന്നുന്ന പ്രസ്താവന

നട അടച്ചു ശുദ്ധിക്രിയ ചെയ്തതിന് തന്ത്രിയോട് വിശദീകരണം തേടും

ശുദ്ധിക്രിയ ചെയ്തതിനാണോ അതോ നട അടച്ച് ചെയ്തതിനാണോ വിശദീകരണം വേണ്ടത്

റഫാൽ: അനിൽ അംബാനി എങ്ങനെ കരാറിന്റെ ഭാഗമായി, രാഹുൽ ഗാന്ധി

കഴിവിന്റെയും അറിവിന്റെയും അടിസ്ഥാനത്തിൽ . വിമാനത്തിന് എത്ര ചിറകുണ്ടെന്നും വിമാനം റോഡിലൂടെ യാണോ ആകാശത്തിലൂടെയാണോ ഓടുക എന്നൊക്കെ അദ്ദേഹത്തിനുള്ള വ്യക്തമായ അറിവിന്റെ പേരിൽ മാത്രം.

കഴിഞ്ഞ വർഷം രാജ്യത്ത് തൊഴിൽ നഷ്ടമ്മയത് ഒരു കോടിയിലധികം പേർക്ക്

ഭയക്കേണ്ട കുറെക്കൂടി പ്രതിമകൾ നിർമ്മിച്ച് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതാണ്

രാജൻ കിണറ്റിങ്കര

LEAVE A REPLY

Please enter your comment!
Please enter your name here