മുംബൈയിൽ നാളെ മുതൽ ബെസ്റ്റ് പണിമുടക്ക്; നഗരജീവിതം താറുമാറാകും

ദിവസേന ഏകദേശം 30 ലക്ഷത്തോളം യാത്രക്കാരാണ് ബെസ്റ്റ് ബസിന്റെ നഗരം ആശ്രയിക്കുന്നത്

0

തിങ്കളാഴ്ച അർധരാത്രിയോടെയാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബെസ്റ്റ് മാനേജ്‌മെന്റുമായി നടത്തിയ ചർച്ച പരാജയമായതിനെത്തുടർന്നാണ് സമരവുമായി മുന്നോട്ട് പോകാൻ യൂണിയൻ തീരുമാനിച്ചിരിക്കുന്നത്. ദിവസേന ഏകദേശം 30 ലക്ഷത്തോളം യാത്രക്കാരാണ് ബെസ്റ്റ് ബസിന്റെ നഗരം ആശ്രയിക്കുന്നത് . അത് കൊണ്ട് തിരക്ക് പിടിച്ച നഗരത്തിന്റെ ജന ജീവിതത്തെ സമരം വിപരീതമായി ബാധിക്കുമെന്ന ആശങ്കയിലാണ് നഗര വാസികൾ.

ബെസ്റ്റ് ജീവനക്കാർ നടത്തുന്ന സമരം അനധികൃതമാണെന്നും പണിമുടക്കുന്നവർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും ബെസ്റ്റ് ജനറൽ മാനേജർ സുരേന്ദ്രകുമാർ ബാഗ്‌ഡെ പറഞ്ഞു. എന്നാൽ അധികൃതരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സമരം ചെയ്യുവാൻ നിര്ബന്ധിതരായതെന്നും ബുദ്ധിമുട്ടിലാക്കുന്നത് അവരാണെന്നും യൂണിയൻ നേതാവ് ശശാങ്ക് റാവു പറഞ്ഞു. തൊഴിലാളികളുടെ ഇടയിൽ നടത്തിയ വോട്ടെടുപ്പിൽ 95 ശതമാനം പേരും സമരത്തെ അനുകൂലിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

26 ഡിപ്പോകളിലായി ബെസ്റ്റ് 12,000 ഡ്രൈവർമാരും അത്രയും തന്നെ കണ്ടക്ടർമാരടക്കം ഏകദേശം 40,000 തൊഴിലാളികളാണ് ബെസ്റ്റിൽ ജോലി ചെയ്യുന്നത്. ശിവസേന യൂണിയനും ബെസ്റ്റ് ജീവനക്കാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ബെസ്റ്റ് ബജറ്റ് ബി.എം.സി. ബജറ്റിൽ ലയിപ്പിക്കുക, കടബാധ്യത ഇല്ലാതാക്കുക, ശമ്പള പരിഷ്‌കരണം കൂടാതെ തൊഴിലാളികൾക്ക് ബോണസ് വിതരണം ചെയ്യുക തുടങ്ങിയവയാണ് സമരക്കാരുടെ പ്രധാനാവശ്യങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here