കാണാതായ മമ്മൂട്ടിയെ തമിഴ് നാട്ടിൽ നിന്നും കണ്ടു കിട്ടി; ആരാധകർ ആഹ്ലാദത്തിൽ

0

മലയാള സിനിമയിലെ അഭിനയ ചക്രവർത്തിയെ ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് മലയാളികളടക്കമുള്ള മുംബൈയിലെ മമ്മൂക്കയുടെ ആരാധകർ.

മെഗാ സ്റ്റാർ മമ്മൂട്ടി നായകനാകുന്ന പേരന്‍പിന് ഗോവയിലെ ചലച്ചിത്രമേളകളില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഗോവയിൽ വെച്ച് സിനിമ കണ്ടവരെല്ലാം മികച്ച അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് പങ്കു വച്ചത്. വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളുമായി മമ്മൂട്ടി നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് റാം സംവിധാനം ചെയ്ത പേരന്‍പ്. ഗോവയിൽ വെച്ച് സിനിമ കണ്ടവരെല്ലാം മമ്മൂക്കയുടെ മനസിൽ തൊടുന്ന അഭിനയ മുഹൂർത്തങ്ങളെ വാനോളം പുകഴ്ത്തുകയായിരുന്നു.

ചെന്നൈയില്‍ നടന്ന വികടന്‍ സിനി അവാര്‍ഡ്സ് വേദിയില്‍ മമ്മൂട്ടിയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ടീസറിനും ലഭിച്ചു കൊണ്ടിരിക്കുന്നത്. ആരാധകർ ഏറെ കാത്തിരുന്ന മമ്മൂട്ടിയുടെ അഭിനയ പ്രകടനം തന്നെയാകും സിനിമയുടെ ഹൈലൈറ്റ്.

ചിത്രത്തിൽ പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായ അമുദന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മകളായി വേഷമിടുന്നത് സാധനയാണ്. ഉള്ളു നീറുന്ന കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലർ കണ്ടപ്പോൾ തന്നെ മനം നിറഞ്ഞുവെന്നാണ് മുംബൈയിലെ സോഷ്യൽ മീഡിയകളിലൂടെ താരത്തിന്റെ ആരാധകർ ചർച്ച ചെയ്യുന്നത്. തമിഴ് ശൊല്ലിയാലും വേണ്ടില്ല ഇന്ത്യൻ സിനിമയിലെ നടന വിസ്മയത്തെ തിരിച്ചു കിട്ടിയ സന്തോഷമാണ് പല ആരാധകരുടെടെയും പ്രതികരണങ്ങളിലൂടെ പ്രകടമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here